Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ അഷ്‌റഫ് അംജദ് അല്‍ സൈഫിക്ക് ഒളിമ്പിക്‌സ് യോഗ്യത

July 05, 2021

July 05, 2021

ദോഹ:ഖത്തറിന്റെ ഹാമര്‍ ത്രോ താരത്തിന് ടോക്കിയോ ഒളമ്പിക്‌സ് യോഗ്യത.അഷറഫ് അംജദ് അല്‍ സൈഫിക്കാണ് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചത്. സെപ്‌യിനിലെ കാസ്‌റ്റെലോണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലൂടെയാണ് യോഗ്യത മാര്‍ക്ക് നേടിയത്. 26കാരനായ അഷ്‌റഫ് അംജദ്  2016 റിയോ ഒളിമ്പിക്‌സില്‍ ഹാമര്‍ത്രോയില്‍ മികച്ച പ്രകടനം നടത്തി ഫൈനല്‍ റൗണ്ടിലെത്തിയ താരമാണ്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിമ്പിക്‌സ് യോഗ്യത നേടുന്ന അഞ്ചാമത്തെ ഖത്തര്‍ അത്‌ലറ്റാണ് അഷ്‌റഫ് അംജദ്. ഹൈജംപ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് മുതാസ് ഈസ ബര്‍ഷിം, 1500 മീറ്ററില്‍ മുസഅബ് ആദം, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അബ്ദുല്‍ റഹ്‌മാന്‍ സാംബ, 800 മീറ്ററില്‍ അബുബകര്‍ ഹൈദര്‍ എന്നിവരാണ് നേരത്തേ യോഗ്യത നേടിയത്.

 


Latest Related News