Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വര്‍ഷാവസാനത്തോടെ ഖത്തറില്‍ 828 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അഷ്ഗല്‍

December 16, 2020

December 16, 2020

ദോഹ: ഈ വര്‍ഷം അവസാനത്തോടെ 828 കിലോമീറ്റര്‍ഹൈവേ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍. ഖത്തര്‍ ദേശീയദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നേട്ടങ്ങളുടെ റിപ്പോര്‍ട്ടിലാണ് 2020 അവസാനത്തോടെ 828 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അഷ്ഗല്‍ പറയുന്നത്. 

നിരവധി ഹൈവേകളുടെയും പ്രാദേശിക റോഡുകളുടെയും നിര്‍മ്മാണം അഷ്ഗല്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പുതിയ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും അഷ്ഗല്‍ പ്രഖ്യാപിച്ചു. 203 കിലോമീറ്റര്‍ റോഡുകള്‍ ഇതിനകം വികസിപ്പിച്ചു. റോഡുകളുടെയും ഡ്രസിനേജുകളുടെയും പ്രവര്‍ത്തനവും പരിപാലനവും അഷ്ഗല്‍ രാജ്യത്തുടനീളം തുടരുകയാണ്.

ബസ് സ്റ്റോപ്പുകളും വെയര്‍ ഹൗസുകളും നിര്‍മ്മിക്കാനുള്ള 11 പുതിയ കരാറുകളാണ് അഷ്ഗല്‍ ഒപ്പു വച്ചത്. 200 കോടി റിയാലിന്റെ കരാറുകളാണ് ഇവ. പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കരാറുകള്‍ ഒപ്പു വച്ചത്. 

മെസൈമീര്‍ പമ്പിങ് സ്റ്റേഷനിലെ ടണല്‍ നിര്‍മ്മാണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ താഖിറയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം 95 ശതമാനം പൂര്‍ത്തിയായി. തെക്കന്‍ ദോഹയിലെ മലിനജലം ഒഴുകാനുള്ള സബ് ടണലുകളുടെ നിര്‍മ്മാണവും അഷ്ഗല്‍ പൂര്‍ത്തിയാക്കി. 

ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്കിള്‍ പാത എന്ന ഗിന്നസ് നേട്ടം കൈവരിച്ച പാതയുടെ നിര്‍മ്മാണവും ഈ വര്‍ഷം അഷ്ഗല്‍ പൂര്‍ത്തിയാക്കി. ദോഹ എക്‌സ്പ്രസ്‌വേയും ഇന്‍ഡസ്ട്രിയല്‍ ഏരിയയും ബന്ധിപ്പിക്കുന്ന തുരങ്കം തുറന്നു. മെസൈമീര്‍ ഇന്റര്‍ചേഞ്ചിന്റെ മിക്ക ഭാഗങ്ങളും അഷ്ഗല്‍ തുറന്നിട്ടുണ്ട്. 

അല്‍ വക്രയുടെ പ്രധാന വികസന പദ്ധതിയ്ക്ക് കീഴില്‍ അല്‍ വകത്ര തുരങ്കത്തിലെ ഇന്റര്‍സെക്ഷന്‍ ഭഗികമായി തുറന്നു. ദുഹൈല്‍ അല്‍ ഗറഫ പാലവും ട്രാഫിക് ലൈറ്റുകളും 2020 ഓഗസ്റ്റ് 15 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. 

2020-2021 അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ അല്‍ ഖഫൂസ് സ്ട്രീറ്റ് അഷ്ഗല്‍ തുറന്നു. 3700 മീറ്റര്‍ നീളമുള്ള സ്ട്രീറ്റാണ് ഇത്. പടിഞ്ഞാറുള്ള അല്‍ ഫ്യുസോറിയ സ്ട്രീറ്റിനെയും കിഴക്കുള്ള സബ അല്‍ അഹ്മദ് കോറിഡോറിനെയും ബന്ധിപ്പിക്കുന്നതാണ് അല്‍ ഖഫൂസ് സ്ട്രീറ്റ്. ബു ഹമോറിലെ സബാഹ് അല്‍ അഹ്മദ് കോറിഡോറിലുള്ള 900 മീറ്റര്‍ നീളമുള്ള പുതിയ പാലം ഭാഗികമായി തുറന്നു. 

28 കിലോമീറ്റര്‍ നീളമുള്ള അല്‍ ഖോര്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ഏഴ് താല്‍ക്കാലിക റോഡുകളെ സ്ഥിരം റോഡുകളാക്കി മാറ്റുന്നതിനുമുള്ള പദ്ധതികള്‍ തുടങ്ങുന്നതായി അഷ്ഗല്‍ പ്രഖ്യാപിച്ചു. അല്‍ ഖോര്‍ റോഡില്‍ 33 കിലോമീറ്റര്‍ നീളത്തില്‍ ഒളിമ്പിക് സൈക്ലിങ് ട്രാക്ക് അഷ്ഗല്‍ തുറന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഈ ഒളിമ്പിക് സൈക്കിള്‍ പാത തുറന്നത്. 

റോഡ് പ്രൊജക്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രതിനിധീകരിക്കുന്ന അഷ്ഗല്‍ ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും സ്വന്തമാക്കി. മാര്‍ച്ചില്‍ ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (ക്യു.ജി.ബി.സി) നല്‍കുന്ന ഗവണ്‍മെന്റ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ് അവാര്‍ഡ് അഷ്ഗലിന് ലഭിച്ചു. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ട് അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് മെയ് മാസത്തിലാണ് അഷ്ഗലിന് ലഭിച്ചത്. ഈ അവാര്‍ഡുകള്‍ നേടിയതോടെ ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ഈ വര്‍ഷത്തെ വിന്നര്‍ ഓഫ് ദി ഇയര്‍ ആയും അഷ്ഗലിനെ തെരഞ്ഞെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News