Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ മൂന്ന് പൊതു ഉദ്യാനങ്ങളുടെ നിര്‍മാണം തുടങ്ങി

November 10, 2019

November 10, 2019

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ഖത്തറില്‍ മൂന്നു പൊതു ഉദ്യാനങ്ങളുടെ നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കമിട്ടു. അല്‍ഗരാഫയിലും ഉമ്മുല്‍ സനീമിലും പുതിയ പാര്‍ക്കുകളുടെ നിര്‍മാണവും അല്‍മുന്‍തസ പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന റൗദത്തുല്‍ ഖലീല്‍ പാര്‍ക്കിന്റെ നവീകരണ പ്രവൃത്തിയുമാണ് ആരംഭിച്ചിരിക്കുന്നത്.

രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതോടോപ്പം കൂടുതല്‍ പൊതുപാര്‍ക്കുകള്‍ ആരംഭിക്കാനും നിലവിലെ പാര്‍ക്കുകള്‍ നവീകരിക്കാനും ആവശ്യം ശക്തമാകുകയാണെന്ന് അശ്ഗാല്‍ പബ്ലിക് പ്രോജക്ട്‌സ് വിഭാഗം തലവന്‍ എന്‍ജിനീയര്‍ അബ്ദുല്‍ ഹകീം അല്‍ഹാഷിമി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് അല്‍ഗരാഫയിലും ഉമ്മുല്‍സനീമിലും പുതിയ പാര്‍ക്കുകള്‍ തുറക്കാനും റൗദത്തുല്‍ ഖലീല്‍ പാര്‍ക്ക് വികസിപ്പിക്കാനും അശ്ഗാല്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു പാര്‍ക്കുകളുടെയും രൂപകല്‍പനകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉമ്മുല്‍ സനീമില്‍ ഹയ്‌റുസഹ്‌റ, വഅബ് ലെബാര്‍ഗ് സ്ട്രീറ്റുകളിലായാണു പുതിയ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 1,30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്താണ് പാര്‍ക്ക് നിർമിക്കുന്നത്. 1,02,000 ചതുരശ്ര മീറ്റര്‍ ഗ്രീന്‍ അറീന, 740 മരങ്ങള്‍, 1,200 മീറ്ററില്‍ കാല്‍നട-സൈക്കില്‍ പാതകള്‍, 378 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന കേന്ദ്രം എന്നിവയാണ് ഈ പാര്‍ക്കിന്റെ സവിശേഷത.

ഉമ്മുല്‍ സുബൈര്‍ സ്ട്രീറ്റിലാണ് ഗരാഫ പാര്‍ക്ക് നിര്‍മിക്കുന്നത്. 50,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് 36,000 ചതുരശ്ര മീറ്ററില്‍ ഗ്രീന്‍ അറീനയും 650 മീറ്ററില്‍ കാല്‍നട-സൈക്കില്‍ പാതയുമുണ്ടാകും. 307 മരങ്ങള്‍ നടുകയും 208 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.

റൗദത്തുല്‍ ഖലീലില്‍ റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ 1,40,000 ചതുരശ്ര മീറ്റര്‍ പ്രദേശത്താണു നവീകരണ, വികസന പ്രവൃത്തികൾ നടക്കുന്നത്.


Latest Related News