Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ കോർണിഷിൽ ആറു കഫേകൾ തുടങ്ങാൻ അവസരം,വിശദവിവരങ്ങളും ലിങ്കും

May 10, 2022

May 10, 2022

അൻവർ പാലേരി 

ദോഹ : കോർണിഷിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന  മൂന്ന് പ്ലാസകൾക്കുള്ളിൽ കഫേകൾ തുടങ്ങുന്നതിന് സംരംഭകരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

 

അൽ ദഫ്‌ന, അൽ കോർണിഷ്, അൽ ബിദ്ദ പ്ലാസകളിലായി ആറ് കഫേകൾക്കാണ് ടെണ്ടർ ക്ഷണിച്ചത്. കോർണിഷിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മൂന്നു പ്ലാസകളെയും കാൽനടയാത്രക്കാരുടെ അണ്ടർപാസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.ഇതിൽ രണ്ടെണ്ണത്തിൽ കടലിലേക്ക് നോക്കിയിരിക്കാവുന്ന തരത്തിൽ പുറത്തും ഇരിപ്പിടങ്ങൾ അനുവദിക്കുമെന്ന് സൂപ്പർവൈസറി കമ്മറ്റി ചെയർമാൻ എഞ്ചി.മുഹമ്മദ് അൽ ഖാലിദി അറിയിച്ചു.

-രണ്ടു നിലകളിലുള്ള ഓരോ യുണിറ്റിലും താഴത്തെ നിലയിൽ കഫെയും മുകളിൽ കടലിന് അഭിമുഖമായി ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ടാവും.ഒരു വശം പ്ലാസയുടെ ഉൾഭാഗവുമായും മറ്റൊരു വശം അണ്ടർപാസുമായും ബന്ധിപ്പിച്ചതിനാൽ സന്ദർശകർക്ക് ഇരു വശങ്ങളിലൂടെയും കഫെകളിലേക്ക് പ്രവേശനം സാധ്യമാകും.
 

-അൽദഫ്‌ന പ്ലാസയിൽ രണ്ട് കഫെകളാണ് ഉണ്ടാവുക.ഓരോന്നിനും ആകെ 68 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഉണ്ടായിരിക്കുക.ഇതിൽ 20 ചതുരശ്ര മീറ്റർ അകത്തും 48 ചതുരശ്ര മീറ്റർ ബാഹ്യ ഇടവുമായിരിക്കും.

കോർണിഷ് പ്ലാസയിലും രണ്ട് കഫേകൾ ഉണ്ടാവും. 95 ചതുരശ്ര മീറ്റർ ആകെ വിസ്‌തീർണമുള്ള ഓരോന്നിലും 46 ചതുരശ്ര മീറ്റർ അകത്തും 49 ചതുരശ്ര മീറ്റർ ബാഹ്യ ഇടവുമായിരിക്കും.

അൽ ബിദ പ്ലാസയിലെ രണ്ട് കഫേകളിൽ ഓരോന്നിനും ആകെ 68 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടായിരിക്കും.ഇതിൽ 20 ചതുരശ്ര മീറ്റർ അകത്തും 48 ചതുരശ്രമീറ്റർ ബാഹ്യഇടവുമായിരിക്കും.

താൽപര്യമുള്ള സംരംഭകർക്ക് താഴെ കാണുന്ന ലിങ്ക് വഴി ബിഡുകൾ സമർപ്പിക്കാം 

(ഇവിടെ ക്ലിക്ക് ചെയ്യാം.)
ഓരോ കഫേയിലും വെള്ളം, വൈദ്യുതി,എയർകണ്ടീഷൻ കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News