Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോർണിഷിലെ വെള്ളക്കെട്ട്,കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് അഷ്‌ഗാൽ

August 02, 2022

August 02, 2022

ദോഹ: കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ മഴയെ തുടർന്ന് ദോഹയിലെ കോർണിഷ് റോഡിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഷ്‌ഗാൽ.നാഷണൽ മ്യൂസിയത്തിന് സമീപം റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അഷ്‌ഗാലിനെതിരെ വിമർശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
"ഡ്രൈനേജ് വർക്കുകൾ പൂർത്തീകരിക്കാത്തതും മഴയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് കോർണിഷിൽ വെള്ളം നിറയാൻ കാരണമെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്നും അഷ്‌ഗാൽ ഡയറക്ടർ സാദ് അൽ മുഹന്നദി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം മൂലമാണ് മഴ പെയ്തതെന്നും വരും വർഷങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നും അൽ മുഹന്നദി പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ആദ്യമായാണ് ജൂലൈ മാസത്തിൽ ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597


Latest Related News