Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫൈനൽ കാണാൻ പണമില്ല,സൂക് വാഖിഫിൽ കോമാളി വേഷം കെട്ടി അർജന്റീനൻ ആരാധകൻ

December 17, 2022

December 17, 2022

അൻവർ പാലേരി / ഫോട്ടോ:ലത്തീഫ് നാലകത്ത് 

ദോഹ : ദോഹയിലെ പൈതൃക നഗരമായ സൂക് വാഖിഫിൽ കോമാളി വേഷത്തിൽ കുട്ടികളെയും മുതിർന്നവരെയും ചിരിപ്പിച്ചും അവർക്കൊപ്പം കൂട്ടുകൂടിയും സന്ദർശകരുടെ ശ്രദ്ധ നേടുകയാണ് ഈ അർജന്റീനൻ ഫുട്‍ബോൾ ആരാധകൻ.നീളൻ ബലൂണും കുഞ്ഞു പന്തുകളും കുസൃതികളുമൊക്കെ കുട്ടികളെ കാണിക്കും.ഇടക്ക് ചില തമാശകളും പൊട്ടിച്ചിരികളും.എന്തായാലും കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ഫിലിത്തോ എന്ന ഈ അർജന്റീനിയൻ ആരാധകൻ കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.കാൽപന്ത് ചൂണ്ടുവിരലിൽ  മുകളിലേക്കുയർത്തി വട്ടംകറക്കുന്നതാണ് ഫിലിത്തിന്റെ പ്രധാന ഇനം.

അർജന്റീനയുടെ ആദ്യമത്സരത്തിന് മുമ്പ് തന്നെ ഫിലിത്തോ ഖത്തറിൽ എത്തിയിരുന്നു.അർജന്റീനയുടെ ഇതുവരെയുള്ള മത്സരങ്ങളെല്ലാം സ്റ്റേഡിയത്തിലിരുന്ന് തന്നെ കണ്ടു.ഫൈനൽ ആയപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നെന്ന് ഫിലിത്തോ പറയുന്നു.അങ്ങനെയാണ് ഫൈനൽ മത്സരത്തിനുള്ള പണമുണ്ടാക്കാൻ കോമാളി വേഷം കെട്ടിയത്.

ഫിലിത്തിന്റെ കയ്യിൽ ഒരു ചെറിയ പെട്ടിയുണ്ട്.നീളൻ കളർ ബലൂണും തമാശകളുമൊക്കെ ഇഷ്ടമായാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടമുള്ള തുക പെട്ടിയിൽ ഇടാം.എത്രയെന്ന് ചോദ്യമില്ല.

'എനിക്ക് ഫൈനൽ കാണാനുള്ള ടിക്കറ്റിന് പണം വേണം.അതിനാണ് ഈ വേഷം കെട്ടിയത്.സൂക്കിലെ സുരക്ഷാ ജീവനക്കാരും പോലീസുമൊക്കെ സഹകരിക്കുന്നു.'-ഫിലിത്ത് പറഞ്ഞു.നാളെ നടക്കുന്ന അർജന്റീന,ഫ്രാൻസ് പോരാട്ടം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ താനും ഉണ്ടാകുമെന്ന് ഫിലിത്ത് ഉറപ്പിച്ചുപറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News