Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറേബ്യൻ ഗൾഫ് കപ്പ് : ദുഹൈൽ സ്റ്റേഡിയവും വേദിയാകും

November 17, 2019

November 17, 2019

10, 30, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ദോഹ : ഈ മാസം 26 ന് നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റ് രണ്ടു സ്റ്റേഡിയങ്ങളിലായി നടക്കും. ഖലീഫ സ്റ്റേഡിയത്തിന് പുറമെ ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയവും മത്സര വേദിയാകും. ഉദ്ഘാടന ദിനത്തിൽ ഖത്തർ, ഇറാഖിനെയും യുഎഇ യമനെയും നേരിടും. 26ന് വൈകിട്ട് 7.30ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾക്കു തുടക്കമാവുക. ഖത്തറും ഇറാഖും തമ്മിലാണ് ആദ്യ മത്സരം. 9ന് ദുഹെയ്ൽ സ്റ്റേഡിയത്തിൽ യുഎഇയും യമനും ഏറ്റുമുട്ടും. 2 ഗ്രൂപ്പുകളിലായാണ് മത്സരം.
ഗ്രൂപ്പ് എയിലാണ് ഖത്തർ.

ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഇറാഖ്, ബഹ്‌റൈൻ, യമൻ, കുവൈത്ത്,ഒമാൻ എന്നിവയാണ് മത്സര രംഗത്തുള്ളത്. ഫൈനൽ ഉൾപ്പെടെ 15 മത്സരങ്ങളാണുള്ളത്. ഡിസംബർ 2 നാണ്  ഖത്തറും യുഎഇയും തമ്മിലുള്ള മത്സരം.. ഡിസംബർ 5ന് സെമി ഫൈനലും 8ന് ഫൈനലും നടക്കും. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. ഷെഡ്യുൾ പുതുക്കി നിശ്ചയിച്ചതിനു ശേഷം ശേഷം ടിക്കറ്റ് വിൽപന  ഇന്നലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാൾ, മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ വൈകിട്ട് 4 മുതൽ 10 വരെ ടിക്കറ്റ് ലഭിക്കും. gulfcup2019.qa  എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും. 10, 30, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

മത്സരങ്ങൾ ഇങ്ങനെ :

നവംബർ 26 ഖത്തർ-ഇറാഖ് (ഖലീഫ സ്റ്റേഡിയം- 7.30), യുഎഇ-യമൻ (ദുഹെയ്ൽ സ്റ്റേഡിയം- 9.30)

നവംബർ 27 ഒമാൻ-ബഹ്‌റൈൻ, സൗദി-കുവൈത്ത് (ദുഹെയ്ൽ സ്റ്റേഡിയം - 5.30, 8.00)

നവംബർ 29 യുഎഇ-ഇറാഖ്, യമൻ-ഖത്തർ (ഖലീഫ സ്റ്റേഡിയം – 5.30, 8.00)

നവംബർ 30 കുവൈത്ത്-ഒമാൻ, ബഹ്‌റൈൻ-സൗദി (ദുഹെയ്ൽ സ്റ്റേഡിയം – 5.30, 8.00)

ഡിസംബർ 2 ഖത്തർ-യുഎഇ, കുവൈത്ത്-ബഹ്‌റൈൻ (ഖലീഫ സ്റ്റേഡിയം – 5.30, 8.00), യമൻ-ഇറാഖ്, ഒമാൻ-സൗദി (ദുഹെയ്ൽ സ്റ്റേഡിയം – 5.30, 8.00)

ഡിസംബർ 5 സെമി ഫൈനൽ (ഗ്രൂപ്പ് എ വിജയി-ഗ്രൂപ്പ് ബി റണ്ണർ അപ്പ്, ഗ്രൂപ്പ് ബി വിജയി - ഗ്രൂപ്പ് എ റണ്ണർ അപ്പ്)(സമയവും വേദിയും പിന്നീട് പ്രഖ്യാപിക്കും)

ഡിസംബർ 8 ഫൈനൽ (ഖലീഫ സ്റ്റേഡിയം)


Latest Related News