Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് കപ്പിനെ ഏറ്റെടുത്ത് കാണികൾ, ഇതുവരെ വിറ്റത് അഞ്ചുലക്ഷത്തോളം ടിക്കറ്റുകൾ

December 13, 2021

December 13, 2021

ദോഹ : ഖത്തർ വേദിയാവുന്ന പ്രഥമ ഫിഫ അറബ് കപ്പ് വൻ വിജയമാണെന്ന് കണക്കുകൾ. രണ്ട് സെമിഫൈനലുകളും കലാശപ്പോരാട്ടവും ബാക്കി നിൽക്കെ 4,66000 ടിക്കറ്റുകളുടെ വില്പന നടന്നതായി സംഘാടകർ അറിയിച്ചു. ശേഷിക്കുന്ന  മത്സരങ്ങൾ കൂടി അരങ്ങേറുമ്പോഴേക്കും അഞ്ചുലക്ഷത്തിലധികം കാണികൾ അറബ് കപ്പ് കാണാൻ എത്തുമെന്നതിൽ സംശയമില്ല.

തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അൾജീരിയ-ഈജിപ്ത് മത്സരം വീക്ഷിക്കാനാണ് ഏറ്റവും അധികം കാണികൾ ഒഴുകിയെത്തിയത്. ഖത്തർ - യുഎഇ ഗ്ലാമർ മത്സരമാണ് രണ്ടാം സ്ഥാനത്ത്. സെമിഫൈനലിൽ ആതിഥേയരായ ഖത്തറും മത്സരിക്കാൻ ഇറങ്ങുന്നതിനാൽ, ടിക്കറ്റ് വില്പന റെക്കോർഡുകൾ മറികടന്ന് മുന്നേറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകകപ്പിന് മികച്ച രീതിയിൽ മുന്നൊരുക്കം നടത്താൻ അറബ് കപ്പിന്റെ സംഘാടനം തങ്ങളെ സഹായിക്കുമെന്നും, ഈ ടൂർണ്ണമെന്റിലൂടെ നിരവധി കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.


Latest Related News