Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് കപ്പ് മത്സരങ്ങൾ കാണാൻ ഇനി മുതൽ ഫാൻ ഐഡി നിർബന്ധമില്ലെന്ന് സുപ്രീം കമ്മിറ്റി

December 05, 2021

December 05, 2021

ദോഹ:  ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ ഇനി മുതല്‍ ഹയ കാര്‍ഡ് (ഫാന്‍ ഐഡി) നിര്‍ബന്ധമില്ലെന്ന്  സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ അറിയിച്ചു. അറബ് കപ്പിലെ 32 മത്സരങ്ങളില്‍  16 മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് ഹയാ കാര്‍ഡിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായത്.

കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ മത്സര ടിക്കറ്റ്, ഇഹ്‌തെറാസില്‍ ഗോള്‍ഡന്‍ ഫ്രെയിം എന്നിവയാണ് ആവശ്യം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മത്സരത്തിന് 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് റാ പ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ടൂര്‍ണമെ ന്റ് അവസാനിക്കുന്നത് വരെ ദോഹ മെട്രോയിലും കര്‍വ ബസുകളിലും സൗജന്യ സേവനം ലഭിക്കും. വിദേശത്ത് നിന്നെ ത്തുന്ന കാണികള്‍ക്ക് ഹയാ കാര്‍ഡ് വെബ്‌സൈറ്റില്‍ നിന്നു തന്നെ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റിന്  അപേക്ഷിക്കാം.

മാസങ്ങൾക്ക് മുൻപ് നടന്ന അമീർ കപ്പ് മത്സരങ്ങൾക്കാണ് ഖത്തറിൽ ആദ്യമായി ഫാൻ കാർഡ് സംവിധാനം ഏർപ്പെടുത്തിയത്. പരീക്ഷണം വിജയമായതോടെ അറബ് കപ്പിലും ഈ പദ്ധതി നടപ്പിൽ വരുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പിലും ഫാൻ ഐഡി കാർഡ് പദ്ധതി ഉണ്ടാവുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഫാൻ കാർഡിന്റെ ഉടമകൾക്ക് സൗജന്യ പൊതുഗതാഗത സംവിധാനം തുടർന്നും ഉപയോഗിക്കാമെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News