Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രത്യേകവിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിന് അനുമതി, വിശദവിവരങ്ങൾ

March 31, 2022

March 31, 2022

ദോഹ : തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങൾക്ക് കോവിഡിനെതിരെ നാലാം ഡോസ് വാക്സിൻ നൽകാൻ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഫൈസർ, മോഡേർണ എന്നീ വാക്സിനുകളാണ് പ്രത്യേകവിഭാഗങ്ങൾക്ക് നാലാം ഡോസായി നൽകുക. രോഗം പടരാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ആളുകളിലാണ് നാലാം ഡോസ് കുത്തിവെപ്പ് നടത്തുകയെന്നും ഇത്തരക്കാരിൽ നാല് മാസത്തിന് ശേഷം പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തിയതിനാലാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസം പിന്നിട്ടവർ / കോവിഡിൽ നിന്ന് നാല് മാസം മുൻപ് മുക്തി നേടിയവർ എന്നിവരെയാണ് അടുത്ത ഡോസിന് പരിഗണിക്കുക. നാലാം ഡോസിന് അർഹരായവരെ ആരോഗ്യമന്ത്രാലയം അധികൃതർ നേരിട്ട് ബന്ധപ്പെടും. 4027 7077 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്തും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും നാലാം ഡോസ് സ്വീകരിക്കാം. 

നാലാം ഡോസ് സ്വീകരിക്കേണ്ട വിഭാഗങ്ങൾ 

* അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ 

* ക്യാൻസർ രോഗത്തിന് ചികിത്സ തേടുന്നവർ 

* അവയവമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാവർ, പ്രതിരോധശേഷിക്ക് വർധിപ്പിക്കാൻ മരുന്ന് കഴിക്കുന്നവർ 

* കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്റ്റം സെൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവർ 

* എയ്ഡ്‌സ് രോഗബാധയുള്ളവർ 

* തീവ്രത കൂടിയ, കോർട്ടിസ്റ്റെറോയിഡ് പോലെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ

* ഗുരുതരരോഗങ്ങളുള്ളവർ


Latest Related News