Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കുടുംബ സന്ദർശക വിസക്ക് അപേക്ഷിക്കുന്നവർ മെഡിക്കൽ ഇൻഷുറൻസ് രേഖകൾ സമർപ്പിക്കണം

August 26, 2021

August 26, 2021

ദോഹ: ഖത്തറിൽ കുടുംബ സന്ദർശക വിസക്ക് അപേക്ഷിക്കുന്നവർ മെഡിക്കൽ ഇൻഷുറൻസ് രേഖകൾ കൂടി സമർപ്പിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഈ രേഖകൾ  സമർപ്പിക്കാത്തത്‌ കാരണം പല അപേക്ഷകളും നിരസിക്കപ്പെടുന്നുണ്ടെന്ന്  ഉന്നത ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

"വിസിറ്റ് വിസ ഇഷ്യൂ ചെയ്യാൻ മെഡിക്കൽ ഇൻഷുറൻസ് ഇപ്പോൾ നിര്ബന്ധമാണ്. ഇതും റിട്ടേൺ ടിക്കറ്റും സമർപ്പിച്ചാൽ മാത്രമാണ് വിസ ലഭിക്കുക," ലെഫ്റ്റനന്റ് കെർണൽ താരിഖ് ഇസ്സ അഖീദി പറഞ്ഞു.

മെട്രാഷ്-വിസ സെന്റർ സേവനങ്ങൾ വിശദീകരിക്കാൻ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേകം വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിസിറ്റ് വിസയിൽ ഒരു പ്രാവശ്യം മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുകയുള്ളൂവെന്നും മൾട്ടിപ്പിൾ എൻട്രി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോമാറ്റിക് വിസ റിന്യൂവൽ സിസ്റ്റം ഉപയോഗിക്കണമെന്ന് അദ്ദേഹം കമ്പനികളോട് അഭ്യർത്ഥിച്ചു. "നിരവധി ജീവനക്കാരുള്ള കമ്പനികൾക്ക് ഈ സിസ്റ്റം വളരെ പ്രയോജനപ്രദമാണ്. ഓരോ ജീവനക്കാരന്റെയും വിസ പ്രത്യേകം പുതുക്കുന്നതിന് പകരം ഒന്നിച്ചു പുതുക്കാൻ ഇതുവഴി സാധിക്കും," അദ്ദേഹം പറഞ്ഞു.

അതേസമയം വിസിറ്റ് വിസയിൽ ഖത്തറിൽ വരുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് സർവീസ് സേവനം ഇപ്പോൾ ലഭ്യമാണെന്ന് ട്രാവൽവൃത്തങ്ങൾ അറിയിച്ചു.

ഖത്തറിലേയും നാട്ടിലേയും ഇൻഷുറൻസ് കമ്പനികൾ ഈ സേവനം നൽകുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News