Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
41-ാമത് ജി.സി.സി ഉച്ചകോടിയ്ക്കുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു

December 30, 2020

December 30, 2020

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിന്റെ രേഖാമൂലമുള്ള ക്ഷണമാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചത്. 

ഉച്ചകോടിക്ക് ക്ഷണിച്ചു കൊണ്ടുള്ള സൗദി രാജാവിന്റെ സന്ദേശം ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയെഫ് ബിന്‍ ഫാലാഹ് അല്‍ ഹജ്‌റാഫ് ഖത്തര്‍ അമീറിന് കൈമാറി. അമീരി ദിവാനിലെത്തി ബുധനാഴ്ച രാവിലെയാണ് അദ്ദേഹം സന്ദേശം കൈമാറിയത്. 


Related News: നിർണായക ഗൾഫ് ഉച്ചകോടി സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ; ഒരുക്കങ്ങൾ പൂർത്തിയാവുന്നു


ജനുവരി അഞ്ചിന് റിയാദിലാണ് ജി.സി.സിയുടെ ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. സാധാരണഗതിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഗള്‍ഫ് ഉച്ചകോടി ജനുവരി അഞ്ചിലേക്ക് നീട്ടിയത് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെയും ഒമാന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മതിയായ സമയം നല്‍കാനാണ്. ഉപരോധം നീക്കാനായി നാല് അയല്‍ രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 വ്യവസ്ഥകളെ കുറിച്ചുള്ള ഖത്തറിന്റെ തീരുമാനം അറിയാനായാണ് കുവൈത്തിനും ഒമാനും സമയം ആവശ്യമായി വന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News