Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് ആശുപത്രിയിലെ ട്രോമ എമർജൻസി കേന്ദ്രം അമീർ ഉത്ഘാടനം ചെയ്തു

September 10, 2019

September 10, 2019

ദോഹ : ഖത്തറിലെ ഹമദ് ആശുപത്രിക്ക് കീഴിലുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ട്രോമ-എമര്‍ജന്‍സി കേന്ദ്രം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.


ട്രോമ-എമര്‍ജന്‍സി കേന്ദ്രത്തോടൊപ്പം പുതിയ ഹൈപ്പര്‍ബാറിക് തെറാപി യൂനിറ്റും ആരംഭിച്ചിട്ടുണ്ട്. ഖത്തറിലെ തന്നെ ഈ രംഗത്തുള്ള ആദ്യ സജ്ജീകരണമാണിത്. വിവിധ തരത്തിലുള്ള രോഗാവസ്ഥയിലുള്ളവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കാനാകുന്നതാണ് ഈ സംവിധാനം. ഒരേസമയം 18 രോഗികളെ ഇവിടെ ഉള്‍ക്കൊള്ളാനാകും.ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയും മറ്റു പ്രമുഖരും പങ്കെടുത്തു. കേന്ദ്രത്തിലെ ഓക്‌സിജന്‍ തെറാപ്പി റൂം,പുതിയ വൈദ്യപരിചരണ-രോഗനിര്‍ണയ സാമഗ്രികള്‍, സാങ്കേതികവിദ്യകള്‍ എന്നിവ അമീര്‍ നേരിട്ടു കണ്ടു വിലയിരുത്തി.


Latest Related News