Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പകർച്ചവ്യാധികൾ മറച്ചുവെച്ചാൽ ജയിൽ ശിക്ഷ 

March 27, 2020

March 27, 2020

ദോഹ : ഖത്തറിൽ ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധികൾ ഉള്ളവർ വിവരം ആരോഗ്യമന്ത്രാലയത്തിൽ നിന്നും ബോധപൂർവം മറച്ചുവെച്ചാൽ മൂന്നു വർഷം തടവോ രണ്ടു ലക്ഷം ദിർഹം പിഴയോ ശിക്ഷ ലഭിക്കും. 

1999 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്നലെ ഇതുസംബന്ധിച്ച  ഉത്തരവിറക്കിയത്. ഭേദഗതിയനുസരിച്ച് ഇത്തരം കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.ഇല്ലെങ്കില്‍ രണ്ട് ലക്ഷം ഖത്തരി റിയാല്‍ ഏകദേശം നാല്‍പ്പത് ലക്ഷം രൂപ പിഴയായി ഒടുക്കേണ്ടി വരും.ചിലപ്പോള്‍ ഈ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിച്ചേക്കാം.

ചികിത്സിക്കുന്ന ഡോക്ടറാണ് രോഗിയില്‍ പകര്‍ച്ചവ്യാധി കണ്ടെത്തുന്നതെങ്കില്‍ അത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ട ഉത്തരവാദിത്തം ആ ഡോക്ടര്‍ക്കാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാണ് രോഗമുള്ളതെങ്കില്‍ അത് അറിയിക്കേണ്ടത് സ്ഥാപനത്തിന്‍റെ മേധാവിയാണ്.

രാജ്യത്തേക്കെത്തുന്ന വിദേശി തൊഴിലാളിക്ക് പകര്‍ച്ചവ്യാധിയുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത റിക്രൂട്ട് ചെയ്യുന്ന ആളിന്‍റെയോ സ്ഥാപനത്തിന്‍റെയോ ആണ്.ഇക്കാര്യത്തില്‍ ആരുടെ ഭാഗത്തൊക്കെ വീഴ്ച്ച വരുന്നുണ്ടോ അവരെല്ലാം ശിക്ഷാനടപടി നേരിടേണ്ടി വരും.
ഇത്തരം രോഗികള്‍ ക്വാറന്‍റൈന്‍ കാലയളവില്‍ കഴിയണമെന്നത് നിയമപരമായ ബാധ്യതയാണെന്നും ഭേദഗതിയില്‍ പറയുന്നു.കോവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നിയമഭേദഗതി നടപ്പിലാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News