Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മന്ത്രിസഭയിൽ ഭേദഗതി,മസൂദ് മുഹമ്മദ് അല്‍ അമിരി പുതിയ നീതിന്യായ മന്ത്രി

June 17, 2021

June 17, 2021

ദോഹ: ഖത്തര്‍ മന്ത്രി സഭയിൽ ഭേദഗതി വരുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. പുതിയ നീതിന്യായ മന്ത്രിയായി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമീറിയെ നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നു രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപ അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനി എന്നിവരും പങ്കെടുത്തു.

പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈക്ക് കാബിനറ്റ് മന്ത്രിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് പുറത്തിറങ്ങിയ നാള്‍ മുതല്‍ ഈ തീരുമാനം ഔദ്യോഗികമാവും. അതേ സമയം, ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയെ പുതിയ അറ്റോണി ജനറലായി നിയമിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയ്യതി മുതല്‍ പുതിയ ഉത്തരവ് നടപ്പില്‍ വരും.


Latest Related News