Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ അമീര്‍ കുവൈത്ത് അമീറുമായി ഫോണില്‍ സംസാരിച്ചു

December 07, 2020

December 07, 2020

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ്  തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍-അഹ്‌മദ് അല്‍-ജാബെര്‍ അല്‍സബാഹുമായി ഫോണില്‍ സംസാരിച്ചു. ഗള്‍ഫ് ഐക്യത്തിനായി കുവൈത്ത് നടത്തുന്ന വിലയേറിയ പരിശ്രമങ്ങള്‍ക്ക് അമീറിനോട് ഖത്തര്‍ അമീര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.

അന്തരിച്ച മുന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍-അഹ്‌മദ് അല്‍-ജാബെര്‍ അല്‍ സബാഹിന്റെ കാലത്ത് തന്നെ ഗള്‍ഫ് ഐക്യത്തിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ജനങ്ങളുടെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കിയ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു ജി.സി.സി രാജ്യങ്ങളുടെ ഐക്യം.

ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News