Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുവൈത്ത് അമീറിന്റെ വിയോഗം,ഖത്തറിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം 

September 29, 2020

September 29, 2020

ദോഹ : കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ വിയോഗം ഖത്തറിന് തീരാവേദനയായി. ഖത്തറുമായി എന്നും ആത്മബന്ധം പുലർത്തിയിരുന്ന നേതാവിന്റെ വിയോഗം രാജ്യത്തെ ഭരണാധികാരികളെയും സ്വദേശികളും വിദേശികളുമായ മുഴുവൻ ജനങ്ങളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വിഷയത്തിൽ തുടക്കം മുതൽ ഖത്തറിനായി നിലക്കൊണ്ട കുവൈത്ത് അമീർ വിടവാങ്ങുന്നത്.

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തറിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖത്തർ ദേശീയ പതാക താഴ്ത്തികെട്ടും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

"അമീറിന്റെ വിയോഗത്തോടെ ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു,ഉയർന്ന ജ്ഞാനം, മിതത്വം, ദീർഘവീക്ഷണം, മികച്ച നിലപാടുകൾ എന്നിവയാൽ വേർതിരിച്ചറിയപ്പെട്ട ഒരു മികച്ച നേതാവാണ് കുവൈത്ത് അമീറെന്ന്" അമീരി ദിവാൻ  പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

അമേരിക്കയിൽ ചികിത്സയിലിരിക്കെയാണ് തൊണ്ണൂറ്റിയൊന്നാം വയസ്സിൽ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് ചൊവ്വാഴ്ചയോടെ വിടവാങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News