Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയ കായിക ദിനാഘോഷം, അമീർ പങ്കെടുത്തു

February 08, 2022

February 08, 2022

ദോഹ : രാജ്യത്തിന്റെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും പങ്കെടുത്തു. ഇന്ന് രാവിലെയാണ് അമീർ അൽ ബൈത്ത് സ്റ്റേഡിയത്തിലെ മത്സരവേദി സന്ദർശിച്ചത്. 


ഏതാനും പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം അൽ ബൈത്ത് സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിലെ നടപ്പാതയിലൂടെ നടന്ന അമീർ, കുട്ടികളുമായി സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയായി നിർണ്ണയിക്കപ്പെട്ട അൽ ബൈത്തിന് ചുറ്റുമായാണ് പാർക്ക് തയ്യാറാക്കിയിട്ടുള്ളത്. ഓടാനും, സൈക്ലിങിനും ഉള്ള പ്രത്യേക ട്രാക്കുകൾക്കൊപ്പം, കുതിര സവാരിക്കുള്ള സൗകര്യങ്ങളും അൽ ബൈത്ത് പാർക്കിലുണ്ട്. ലോകകപ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി പാർക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 


Latest Related News