Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമീര്‍-മാക്രോണ്‍ കൂടിക്കാഴ്ച,വിവിധ മേഖലകളില്‍ സഹകരണത്തിനു ധാരണ

September 20, 2019

September 20, 2019

പാരീസ് : ഖത്തര്‍ അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അൽതാനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയായ എലിസീ കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ഖത്തറും ഫ്രാന്‍സും തമ്മില്‍ നയതന്ത്ര-പ്രതിരോധ-വ്യാപാര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയിലും രാജ്യാന്തര തലത്തിലുമുള്ള പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിവിധ മേഖലകളില്‍ സഹകരണത്തിനു ധാരണയായതായാണു വിവരം.

കൊട്ടാരത്തില്‍ ഒരുക്കിയ പ്രത്യേക വിരുന്നിലും പങ്കെടുത്ത ശേഷമാണ് അമീര്‍ പാരീസ് വിട്ടത്. വിരുന്നില്‍ അമീറിനെ അനുഗമിച്ച ഖത്തര്‍ പ്രതിനിധി സംഘവും ഫ്രഞ്ച് മന്ത്രിമാരും പങ്കെടുത്തു. ബുധനാഴ്ച വൈകിട്ടാണ് അമീര്‍ പാരീസില്‍ എത്തിയത്.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യു.എന്‍ പൊതുസഭയുടെ 74-ാമത് സമ്മേളനത്തിലും അമീര്‍ പങ്കെടുക്കും. ചൊവ്വാഴ്ച സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും അമീറും സംഘവും നാട്ടിലേക്കു തിരിക്കുക.


Latest Related News