Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിശുദ്ധ റമദാൻ : ഖത്തറിലെ മുഴുവൻ പള്ളികളും തുറന്നുപ്രവർത്തിക്കും, സ്ത്രീകൾക്കുള്ള നമസ്കാരസൗകര്യങ്ങളും ലഭ്യമാക്കും

March 30, 2022

March 30, 2022

ദോഹ : റമദാൻ മാസത്തിൽ രാജ്യത്തെ മുഴുവൻ പള്ളികളും തുറന്നുപ്രവർത്തിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്കായുള്ള നമസ്കാരസൗകര്യങ്ങളും റമദാനിൽ ലഭ്യമാകും. മന്ത്രാലയത്തിന്റെ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റമദാൻ മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്. സക്കാത്ത് ഫണ്ട് ഉപയോഗിച്ച് അശരണർക്കായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുമെന്നും, സെമിനാറുകളും മതപ്രഭാഷണപരമ്പരകളും, പ്രത്യേക ക്ലാസുകളും അടക്കം ആയിരത്തോളം പരിപാടികളും റമദാനിൽ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിവിധ ഭാഷകളിലായി, വിദേശികൾക്ക് വേണ്ടിയും പരിപാടികൾ ഒരുക്കും. 

'പള്ളികളിൽ രണ്ട് മാസം മുൻപ് തന്നെ റമദാന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശുചീകരപ്രവർത്തനങ്ങളും, ആരാധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്'. - പള്ളികളുടെ ചുമതലയുള്ള ഔഖാഫ് മേധാവി മുഹമ്മദ്‌ ഹമദ് അൽ കുവാരി മാധ്യമങ്ങളോട് പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിനായി ഇമാമുകൾക്ക് പ്രത്യേക പരിശീലനം നൽകിയതായും കുവാരി കൂട്ടിച്ചേർത്തു.


Latest Related News