Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മെയ് 17 ന് മുമ്പ് ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

May 03, 2020

May 03, 2020

ന്യൂഡൽഹി :  ഇന്ത്യയിൽ മെയ് 17ന് മുമ്പ് ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഖത്തറിലെ ഇന്ത്യൻ എംബസിയും ആൾ ഇന്ത്യ റേഡിയോയെ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം,കാർഗോ വിമാനങ്ങൾക്കും കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ള പ്രത്യേക സർവീസുകൾക്കും ഉത്തരവ് ബാധകമാവില്ല.ഇതനുസരിച്ച്,വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇക്കാലയളവിനുള്ളിൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കുന്നതിൽ തടസ്സമുണ്ടാവില്ല.എന്നാൽ,ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി നടക്കുന്ന രജിസ്‌ട്രേഷൻ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.ഇതിന് ശേഷമായിരിക്കും മടക്കയാത്രക്കുള്ള ഇന്ത്യക്കാരെ മുൻഗണനാ ക്രമം അനുസരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങുക.

മെയ് 17 അർധരാത്രി വരെയാണ് നിലവിൽ വിലക്കുള്ളത്.വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാവിമാനങ്ങൾ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം ഇതിനു ശേഷം അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News