Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജീവിച്ചിരിക്കുമ്പോൾ യു.എ.ഇ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുത്തില്ല,ആല അൽ സിദ്ധീഖിക്ക് ഇന്ന് ദോഹയിൽ അന്ത്യവിശ്രമം 

June 27, 2021

June 27, 2021

അൻവർ പാലേരി 
ദോഹ: ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ച യു.എ.ഇ മനുഷ്യാവകാശ പ്രവർത്തക ആല സിദ്ദീഖിയുമായി ബന്ധപ്പെട്ട് ഖത്തറിനും യു.എ.ഇക്കുമിടയിൽ നിലനിന്ന അഭിപ്രായ ഭിന്നതകൾ ഇന്ന് വൈകീട്ടോടെ ഓർമയാവും. മിസൈമീറിലെ ഖബറിടത്തില്‍ ഇന്ന് വൈകീട്ട് ആല അൽ സിദ്ധീഖിയുടെ മൃതദേഹം ഖബറടക്കുമെന്ന് കുടുംബത്തെ ഉദ്ധരിച്ചു കൊണ്ടുള്ള ചില റിപ്പോർട്ടുകളിൽ പറയുന്നു.യു.എ.ഇയില്‍ നിന്ന് അറസ്റ്റ് ഭയന്ന് 2012ല്‍ ഭര്‍ത്താവിനൊപ്പം ആല ഖത്തറില്‍ അഭയം തേടിയിരുന്നു.  കഴിഞ്ഞയാഴ്ചയാണ് തന്റെ 33ാം ജന്‍മദിന പാര്‍ട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ  വാഹനാപകടത്തില്‍ ആലാ അല്‍ സിദ്ദീഖി കൊല്ലപ്പെട്ടത്.
ആലയുടെ മൃതദേഹം ജന്‍മനാട്ടില്‍ മറവ് ചെയ്യാന്‍ യു.എ.ഇ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഖത്തറിലേക്ക് മാറ്റിയത്.

ഖത്തറില്‍ അഭയം തേടിയ ആല പിന്നീട് 2019ല്‍ ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവരുടെ പിതാവ് മുഹമ്മദ് അല്‍ സിദ്ദീഖി യു.എ.ഇയില്‍ രാഷ്ട്രീയത്തടവുകാരനായി കഴിയുകയാണ്. ആലയെ വിട്ടുകിട്ടണമെന്ന് യു.എ.ഇ 2015ല്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഖത്തര്‍ അത് നിരസിക്കുകയായിരുന്നു.ഇത് ഇരു രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഉണ്ടാക്കിയിരുന്നു.ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖസ്ത് എന്ന മനുഷ്യാവകാശ സംഘനടയുടെ ഡയരക്ടര്‍ കൂടിയാണ് ആല സിദ്ദീഖി.
യു.എ.ഇ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തനുമായ അഹ്‌മദ് അല്‍ ശൈബ അല്‍ നുഐമിയാണ് ആലായുടെ മൃതദേഹം ഖത്തറില്‍ മറവ് ചെയ്യുമെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

യു.എ.ഇയിൽ ജനിച്ചു വളർന്ന ആല അൽ സിദ്ധീഖി 2007–2008ൽ എമിറേറ്റ്സ് സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആല 2010ൽ ഷാർജ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് ക്ളാസോടെയാണ് ബിരുദപഠനം പൂർത്തിയാക്കിയത്.മനുഷ്യാവകാശ പ്രവർത്തകർക്കും പരിഷ്കരണ വാദികൾക്കുമെതിരെ അടിച്ചമർത്തൽ നിലപാടുകൾ സ്വീകരിക്കുന്ന ഭരണകൂടത്തിനെതിരെ അവർ നിരന്തരം കലഹിച്ചിരുന്നു.പിതാവായ മുഹമ്മദ് അൽ സിദ്ദിഖി യു.എ.ഇയിൽ തടവിലായതിനെ തുടർന്ന് 2012ൽ ഭർത്താവിനൊപ്പം അവർ ഖത്തറിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.ഖത്തറിൽ എത്തിയ ശേഷം 2016ൽ ദോഹയിലെ ഹമദ് ബിൻ ഖലീഫാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ബിരുദാനന്തര ബിരുദം സ്വന്തമാക്കി.ഈ മാസം 19ന് ശനിയാഴ്ച ലണ്ടനിൽ കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ യു.എ.ഇയിലെയും അറബ് ലോകത്തെയും മനുഷ്യവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഡ്വക്കേറ്റ്സ് ഫോർ ഹ്യുമൻ റൈറ്റ്സ്(ALQST)എന്ന സംഘടനയുടെ എക്സിക്കുട്ടീവ് ഡയറക്റ്ററായിരുന്നു.

1988 ജൂൺ 19 ന് ഷാർജയിൽ ജനിച്ച ആല അൽ സിദ്ധീഖി വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ 33 വയസായിരുന്നു.നിരവധി കവിതകൾ എഴുതിയ ആല മനുഷ്യാവകാശങ്ങൾക്കായി ശബ്ദമുയർത്തിയ  അഭിഭാഷകയായാണ് അറിയപ്പെടുന്നത്.


Latest Related News