Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശുചീകരണദൗത്യവുമായി അൽ വക്ര മുനിസിപ്പാലിറ്റി, 6250 ടൺ നിർമ്മാണസാമഗ്രി മാലിന്യങ്ങൾ നീക്കം ചെയ്തു

February 14, 2022

February 14, 2022

ദോഹ : മെക്കാനിക്കൽ എക്വിപ്മെന്റ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി പരിധിയിലെ കെട്ടിടനിർമാണമാലിന്യങ്ങൾ എടുത്തുകളയാനുള്ള നടപടികൾ സ്വീകരിച്ച് അൽ വക്ര മുനിസിപ്പാലിറ്റി. അബ അൽ സലീൽ, ബിർകാത് അൽ അവാമർ തുടങ്ങിയ പ്രദേശങ്ങളാണ് ശുചിയാക്കിയത്. ചളിയും ചരൽകല്ലുകളും അടക്കം, കെട്ടിടനിർമാണത്തിന് ശേഷം ബാക്കിയായ 125 ടണ്ണോളം വസ്തുക്കളാണ് അബ അൽ സലീൽ പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. 

സ്വകാര്യകമ്പനിയുടെ സഹായത്തോടെ ആകെ മൊത്തം 6250 ടൺ ഖരമാലിന്യങ്ങളാണ് ബിർകാത് അൽ അവാമറിൽ നിന്നും ശേഖരിച്ചത്. മുനിസിപ്പാലിറ്റിയുടെ പരിസരങ്ങൾ ശുചിയായി സൂക്ഷിക്കാനുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് ക്ലീനിങ് നടത്തിയത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലും നഗരത്തിന്റെ മോടി കൂട്ടാനുള്ള പരിപാടികൾ നടന്നു. പൂന്തോട്ടങ്ങൾ വെട്ടി വൃത്തിയാക്കിയും ഖലീഫ ഷാബിയ പ്രദേശത്തെ പൂക്കൾക്കും മരങ്ങൾക്കും വേണ്ടി ജലസേചന പദ്ധതി വിപുലീകരിച്ചുമാണ് അൽ റയ്യാൻ മുനിസിപ്പാലിറ്റി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.


Latest Related News