Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ റഖിയത് കോട്ടയുടെ പുനരുദ്ധാരണം പൂർത്തിയായതായി ഖത്തർ മ്യൂസിയം

February 23, 2022

February 23, 2022

ദോഹ : രാജ്യത്തെ പ്രധാന പൈതൃക കേന്ദ്രങ്ങളിൽ ഒന്നായ അൽ റഖിയത് കോട്ടയുടെ നവീകരണം പൂർത്തിയായതായി പുരാവസ്തു സംരക്ഷണ ചുമതലയുള്ള മ്യൂസിയം ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഖത്തറിന്റെ വടക്കുകിഴക്ക് ഭാഗത്തായി നിലകൊള്ളുന്ന ഈ കോട്ട സമാനതകളില്ലാത്ത വാസ്തുശില്പവൈദഗ്ദ്യത്തിന് ഉദാഹരണമാണ്. പതിനേഴാം നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനും ഇടയിലായാണ് അൽ റഖിയത് കോട്ട നിർമ്മിക്കപ്പെട്ടത് എന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. 


ദേശീയ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് കോട്ടയിൽ അറ്റകുറ്റപണികൾ നടത്തിയത്. പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ നടത്തിയ നവീകരണപ്രക്രിയയിൽ, ആവശ്യമായ മാറ്റങ്ങൾ  മാത്രമേ വരുത്തിയിട്ടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. വരും തലമുറയ്ക്കായി ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമ ആണെന്നായിരുന്നു ഖത്തർ മ്യൂസിയം മേധാവി അബ്ദുൾ ലത്തീഫ് മസ്‌ലമാനിയുടെ പ്രതികരണം. അറബിക് ഭാഷയിൽ കിണർ എന്നർത്ഥം വരുന്ന ഈ കോട്ട, പഴയകാലത്ത് ശുദ്ധജലം സൂക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്.


Latest Related News