Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖമീസ് അല്‍ഉബൈദി ഇന്റര്‍സെക്ഷന്‍ വികസന പ്രവർത്തനങ്ങളുടെ 62 ശതമാനം പൂര്‍ത്തിയായി

September 01, 2019

September 01, 2019

വികസന പ്രവർത്തനങ്ങളുടെ 62 ശതമാനവും പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍ അറിയിച്ചു.
മൂന്നു ഘട്ടങ്ങളുള്ള ഇന്റര്‍സെക്ഷനില്‍ സുഗമമായ ഗതാഗതത്തിനു സൗകര്യമൊരുക്കുന്ന തരത്തില്‍ ഒന്‍പതു തുരങ്കപാതകളും നിർമിക്കുന്നുണ്ട്.ഇതോടൊപ്പം റൗദതുല്‍ ഖൈല്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഇരുഭാഗങ്ങളിലേക്കും പോകാന്‍ സൗകര്യമുള്ള രണ്ട് പാലങ്ങളും ഈ പാതയിലുണ്ട്.

ഇന്റര്‍സെക്ഷന്റെ 6 കിലോമീറ്ററോളം ദൂരത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പണി പൂർത്തിയായാൽ തുമാമ സ്റ്റേഡിയത്തെയും തെക്കന്‍ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന പാലം വഴി അഞ്ചു മിനിറ്റില്‍ കുറഞ്ഞ സമയത്ത് ഇരു സ്ഥലങ്ങളിലുമെത്താനാകും. ഇന്റര്‍സെക്ഷനിലെ നാലുവരിപ്പാതയില്‍ ഒരു മണിക്കൂറില്‍ 20,000ത്തോളം വാഹനങ്ങള്‍ക്കു വരെ സഞ്ചരിക്കാനാകും.


Latest Related News