Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ക്യു.എന്‍.സി.സി വാക്‌സിനേഷന്‍ സെന്ററും വക്രയിലെ ഡ്രൈവ് ത്രൂ സൗകര്യവും ഇന്നും നാളെയുമായി അടക്കും

June 29, 2021

June 29, 2021

ദോഹ: ക്യു.എന്‍.സി.സി വാക്‌സിനേഷന്‍ സെന്ററും വക്രയിലെ ഡ്രൈവ് ത്രൂ സൗകര്യവും ഇന്നും നാളെയുമായി അടക്കുമെന്ന് ഖത്തര്‍ പൊതു ജനാരോഗ്യ മന്ത്രാലയം. ഇന്റസ്ട്രിയല്‍ ഏരിയയില്‍ വിശാലമായ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നതോടെ ഇവ അടക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ക്യു.എന്‍.സി.സി കേന്ദ്രത്തിന്റെ അവസാന പ്രവൃത്തി ദിനം ഇന്നാണ്. വക്‌റയില്‍ നാളെ രാത്രിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയായിരുന്നു കു.എന്‍.സി.സി കേന്ദ്രം പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ലൂസൈല്‍ ഡ്രൈവ് ത്രൂ സെന്റര്‍ ഇക്കഴിഞ്ഞ 23 ന് അടച്ചിരുന്നു. ഇന്റസ്ട്രിയല്‍ ഏരിയയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ പ്രതിദിനം 25,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയും.

 


Latest Related News