Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്പാനിഷ് ഫുട്‍ബോൾ താരവും ഖത്തറിലെ അൽസദ്ദ് ക്ലബ് പരിശീലകനുമായ സാവി ഹെർണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു

July 25, 2020

July 25, 2020

ദോഹ : മുൻ സ്പാനിഷ് ഫുട്‍ബോൾ താരവും ഖത്തറിലെ അൽ സദ്ദ് ക്ലബ്ബ് പരിശീലകനുമായ സാവി ഹെർണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു.സാവി തന്നെയാണ്  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഇന്നലെ പുനരാരംഭിച്ചതിനിടെയാണ് ചാവി ക്വാറന്റൈനില്‍ പ്രവേശിച്ചത്. രോഗബാധ സ്ഥിരീകരിച്ചുവെങ്കിലും പൂർണ ആരോഗ്യവാനാണെന്നും പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ സ്വയം ഐസലേഷനിലേക്ക് മാറിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ന് വൈകിട്ടുള്ള ലീഗ് മത്സരത്തില്‍ അല്‍സദ്ദും അല്‍ഖോറും തമ്മിലാണ് മത്സരം. സാവിക്ക് പകരമായി അസിസ്റ്റന്റ് പരിശീലകന്‍ ഡേവിഡ് പ്രാട്ട് ഇന്ന് ടീമിനെ നയിക്കും.ഖത്തർ സ്റ്റാർസ് ലീഗ് പ്രോട്ടോക്കോൾ പ്രകാരം കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസറ്റിവ് സ്ഥിരീകരിച്ചതെന്നും കൂടുതൽ ഊർജസ്വലനായി ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുൻ ബാഴ്‌സലോണ ക്യാപ്റ്റനായിരുന്ന സാവി 2015 ലാണ് അൽസദ്ദ് ക്ലബ്ബിന്റെ പരിശീലകനായി ദോഹയിൽ എത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News