Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അല്‍ സാദ് സ്ട്രീറ്റ് ക്യാരീജ്‌വേ ഗതാഗതത്തിനായി തുറന്നു

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: അല്‍ സാദ് സ്ട്രീറ്റിലെ ക്യാരീജ്‌വേ തുറന്നതായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ് ഗതാഗതത്തിനായി തുറന്നത്. ഇവിടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ക്യാരീജ്‌വേ ഗതാഗതത്തിനായി തുറന്നത്. ഗ്രേറ്റര്‍ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ മെച്ചപ്പെടുത്ത പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായാണ് അല്‍ സാദ് സ്ട്രീറ്റ് ക്യാരീജ്‌വേ നവീകരിച്ചത്. 

3.2 കിലോമീറ്റര്‍ നീളത്തില്‍ അല്‍ സാദ് സ്ട്രീറ്റും ജവാന്‍ സ്ട്രീറ്റും നവീകരിക്കുന്നതിനൊപ്പം അല്‍ സാദ് ഇന്റര്‍സെക്ഷന്‍ നവീകരിക്കുക, ഇന്റര്‍സെക്ഷനിലും സ്ട്രീറ്റിലുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍. പദ്ധതിയുടെ 40 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. 

അല്‍ സാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ്‌വേ ഉദ്ദേശിച്ചതിലും ആറ് മാസത്തിന് മുമ്പാണ് തുറക്കുന്നതെന്ന് പ്രൊജക്റ്റ് എഞ്ചിനീയര്‍ അലി സമി ജമാല്‍ പറഞ്ഞു. 

അല്‍ സാദ് ഇന്റര്‍സെക്ഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അല്‍ സാദ് സ്ട്രീറ്റിലെയും ജവാന്‍ സ്ട്രീറ്റിലെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സര്‍വ്വീസ് റോഡുകള്‍ നവീകരിക്കുക, തെരുവുകളിലെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയും ലാന്‍ഡ്‌സ്‌കേപ്പിങ് ജോലികളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രവൃത്തികളും ഈ വര്‍ഷം നാലാം പാദത്തില്‍ പൂര്‍ത്തിയാക്കും. 

കാല്‍നടയാത്രക്കാര്‍ക്കുള്ള 6.4 കിലോമീറ്റര്‍ നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് ജോലികള്‍, രണ്ട് തെരുവുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് എഞ്ചിനീയറിങ് ഇന്‍ഡസ്ട്രിയല്‍ കണ്‍സല്‍റ്റന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ.എച്ച് കണ്‍സ്ട്രക്ഷന്‍സാണ് പദ്ധതി നടപ്പാക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News