Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് ഇനി മുതൽ അല്‍ മീറ ശാഖകളില്‍ ലഭിക്കും

December 26, 2020

December 26, 2020

ദോഹ: അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഇനി മുതല്‍ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ അല്‍ മീറയുടെ ശാഖകളില്‍ ലഭിക്കും. മുന്‍സിപ്പാലിറ്റി-പരിസ്ഥിതി വകുപ്പാണ് (ബലാദിയ) ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

വിമാനത്താവളം, ഹയാത്ത് പ്ലാസ, ഗള്‍ഫ് മാള്‍, അല്‍ താഖിറ, അല്‍ ഖോര്‍, അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ മന്‍സൂറ എന്നിവിടങ്ങളിലെ അല്‍ മീറ ശാഖകൡലാണ് ടിക്കറ്റുകള്‍ ലഭിക്കുക. അല്‍ ഖോറ പാര്‍ക്കിലേക്ക് മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റിന് 15 റിയാലും 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 10 റിയാലുമാണ് ഈടാക്കുന്നത്. 

അല്‍ ഖോറ പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള പുതുക്കിയ സമയക്രമം അടുത്തിടെയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചകളില്‍ പാര്‍ക്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


പുതുക്കിയ സമയ പ്രകാരം ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണി വരെയാണ് പാര്‍ക്ക് തുറന്നിരിക്കുക. ടിക്കറ്റ് കൗണ്ടര്‍ രാത്രി എട്ടു മണിവരെ പ്രവര്‍ത്തിക്കും.

നവീകരണത്തിനു ശേഷം നിരവധി മാറ്റങ്ങളാണ് പാര്‍ക്കില്‍ ഉണ്ടായിട്ടുള്ളത്. ചെറു മൃഗശാലയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഏഴ് വിഭാഗങ്ങളിലായി 49 സ്പീഷീസുകളിലെ 315 മൃഗങ്ങളാണ് ഇവിടെയുള്ളത്. ഹിപ്പൊപൊട്ടാമസ്, മുതല, ജിറാഫ്, കരടി, കടുവ, ചീറ്റപ്പുലി, കുരങ്ങന്‍ തുടങ്ങിയ മൃഗങ്ങളും നിരവധി ഇനത്തില്‍ പെട്ട പക്ഷികളും ഉള്‍പ്പെടെ 290 എണ്ണം പുതിയവയാണ്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News