Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലയാളികൾക്ക് ആകാശച്ചിറക് നൽകിയ വിജയഗാഥ,ഖത്തറിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി അക്ബർ ട്രാവൽസ്

September 15, 2021

September 15, 2021

അൻവർ പാലേരി 
സ്വപ്നങ്ങളുമായി കടൽ കടക്കുന്നവരെ അക്കരെ എത്തിക്കാനുള്ള ചുമതല ആദ്യം പത്തേമാരികൾക്കായിരുന്നു. ഓളങ്ങളിൽ ആടിയുലഞ്ഞ്, കാലാവസ്ഥയോട് മല്ലിട്ട് പലരും അറബ് മണലാരണ്യത്തിലെത്തി. കാലം മുന്നോട്ട് കുതിച്ചതോടെ ആ ദൗത്യം യന്ത്രച്ചിറകുകൾ ഏറ്റെടുത്തു. ചിറകുവിടർത്തിപ്പറന്ന് അവ പ്രവാസികളെ അനായാസം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തുടങ്ങി. ഗൾഫിലേക്ക് വിമാനങ്ങൾ നിർബാധം പറക്കാൻ തുടങ്ങിയതോടെ കേരളക്കരയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസികളുടെ പ്രവാഹം തന്നെ ആരംഭിച്ചു. യാത്രയുമായി ബന്ധപ്പെട്ട നൂലാമാലകൾ എളുപ്പമാക്കാനും, ടിക്കറ്റടക്കമുള്ള അവശ്യരേഖകൾ തയ്യാറാക്കാനും ട്രാവൽ ഏജൻസികൾ എന്ന ആശയത്തിന് ഇതോടെ  തുടക്കമായി. മുംബൈയിലെ ക്രഫോഡ് മാർക്കറ്റിൽ  പൊന്നാനിയിൽ നിന്നെത്തിയ യുവാവ് 1978ൽ  ഇത്തരത്തിലൊരു സ്ഥാപനം ആരംഭിച്ചു. പ്രവാസികൾക്ക് വേണ്ടതൊക്കെയും അത്രമേൽ ആത്മാർത്ഥമായി അയാൾ ഒരുക്കി നൽകിയതോടെ സ്ഥാപനം  വലുതായി, പല ശാഖകളായി. മുംബൈയിലെ ഒരു സ്ട്രീറ്റിൽ നിന്നാരംഭിച്ച സ്ഥാപനം ഇന്ന് നൂറിൽ പരം ശാഖകളായി  ഇന്ത്യയൊട്ടാകെ പടർന്ന് പന്തലിച്ചിരിക്കുന്നു. കെവി അബ്ദുൾ നാസറെന്ന മനുഷ്യനും, അക്ബർ ട്രാവൽസ് എന്ന കമ്പനിയും പ്രവാസികൾക്ക് അത്രമേൽ സുപരിചിതരായി തീർന്നത് ഇതേ തുടർന്നാണ്. പ്രയത്നങ്ങൾക്കൊരു പൊൻതൂവലെന്നവണ്ണം അബ്ദുൾ നാസറിന് ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുകയാണ് ദുബായ് ഇപ്പോൾ.

2006ൽ യു.എ.ഇയിലെ ഷാർജയിലാണ് അക്ബർ ട്രാവൽസിന്റെ  ഗൾഫിലെ ആദ്യശാഖ പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ യു.എ.ഇയിൽ മാത്രം ഇരുപതോളം  ശാഖകളുമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഖത്തറിലും ഒമാനിലും കുവൈത്തിലും സൗദിയിലെ മൂന്ന് പ്രധാന നഗരങ്ങളിലും ഇപ്പോൾ അക്ബർ ട്രാവൽസിന്റെ സാന്നിധ്യമുണ്ട്.അമേരിക്കയിൽ ന്യൂയോർക്കിലും ഹൂസ്റ്റണിലുമായി രണ്ടു ശാഖകകളാണ് പ്രവർത്തിക്കുന്നത്.മലേസ്യയിലെ ക്വലാലംപൂരിലാണ് ഫാർഈസ്റ്റിൽ അക്ബർ ട്രാവൽസിന്റെ സാന്നിധ്യമുള്ളത്.

ഒരു പതിറ്റാണ്ടിനു മുമ്പ് ഖത്തറിൽ പ്രവർത്തനം തുടങ്ങിയ അക്ബർ ട്രാവൽസ് ഇതിനകം തന്നെ പ്രിയപ്പെട്ട ട്രാവൽ പാർട്ണറായി മലയാളി മനസ്സിൽ ഇടം നേടിയിട്ടുണ്ട്..വിമാന ടിക്കറ്റുകൾക്ക് പുറമെ ഹോട്ടൽ ബുക്കിങ്,വിസാ സേവനങ്ങൾ,ഇൻഷുറൻസ് സേവനങ്ങൾ എന്നിവ കൂടി ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന അക്ബർ ട്രാവൽസിന് കീഴിൽ ബെൻസി ഹോളിഡേയ്‌സ് ആൻഡ് ട്രാവൽസ് എന്ന മറ്റൊരു സ്ഥാപനം കൂടി ദോഹയിൽ പ്രവർത്തിക്കുന്നുണ്ട്.സ്‌പൈസ് ജെറ്റിന്റെ ഖത്തറിലെ ജനറൽ സെയിൽസ് ഏജൻസി കൂടിയാണ് ബെൻസി ഹോളിഡേയ്‌സ് ആൻഡ് ട്രാവെൽസ്.

ഗോൾഡൻ വിസയുടെ നിറവിൽ
2019 മുതലാണ് യുഎഇ അധികൃതർ ഗോൾഡൻ വിസ സംവിധാനം ഏർപ്പെടുത്തിയത്. വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച, രാജ്യത്തിന്റെ ഉന്നമനത്തിനായി ഏറെ സംഭാവനകൾ ചെയ്ത വ്യക്തികളെയാണ് ഇതിനായി പരിഗണിക്കുക. യുഎഇയിൽ ഇരുപതോളം ബ്രാഞ്ചുകൾ ഉള്ള അക്ബർ ട്രാവൽസിന്റെ സഹായത്തോടെയാണ് സിംഹഭാഗം ഇന്ത്യക്കാരും യുഎഇയിൽ എത്തുന്നത്. ഈ സംഭാവന പരിഗണിച്ചാണ് രാജ്യം അബ്ദുൾ നാസറിനെ ഗോൾഡൻ വിസ നൽകി ആദരിച്ചത്. "ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും, യുഎഇ അധികൃതർക്ക് നന്ദി അറിയിക്കുന്നു എന്നുമായിരുന്നു അബ്ദുൾ നാസറിന്റെ  പ്രതികരണം. അക്ബർ ട്രാവൽസ് കൂടാതെ രണ്ട് ഡസനോളം വിവിധ കമ്പനികൾ "അക്ബർ ഗ്രൂപ്പ്" എന്ന കുടക്കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവയൊക്കെയും പ്രവാസികളുടെ ഉന്നമനത്തിനായി എല്ലാകാലവും നിലകൊള്ളുമെന്ന പ്രത്യാശയും നാസർ പങ്കുവെച്ചു. മൂവായിരത്തോളം പേർക്ക് ജോലി നൽകുന്ന അക്ബർ ഗ്രൂപ്പിന് നാലായിരം കോടിയാണ് ശരാശരി വാർഷിക വരുമാനം. 2007 ൽ ആരംഭിച്ച akbartravelsonline.com എന്നഓൺലൈൻ പോർട്ടലിലൂടെയും കമ്പനിയുടെ സേവനം ലഭ്യമാണ്.


Latest Related News