Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എയർ ഇന്ത്യ എക്സ്പ്രസ് ദോഹയിൽ നിന്നും കേരളം ഉൾപെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആഗസ്റ്റ് ഒന്ന് മുതൽ അധിക സർവീസുകൾ നടത്തുന്നു

July 28, 2021

July 28, 2021

ദോഹ: ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആഗസ്റ്റ് ഒന്നു മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.ഒക്ടോബര്‍ 29 വരെയായിരിക്കും സര്‍വീസ്. മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് വെബ്‌സൈറ്റില്‍ ടിക്കറ്റ് ബിക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മൂന്നു നഗരങ്ങളിലേക്കും ആഴ്ചയില്‍ രണ്ടു ദിവസമാണ് അധിക സർവീസുകൾ ഉണ്ടാവുക.
ദോഹ-കൊച്ചി വിമാനം ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വീസ് നടത്തുക. കൊച്ചിയില്‍നിന്ന് ദോഹയിലേക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സര്‍വീസുണ്ടാകും.

ദോഹ-ഹൈദരാബാദ് വിമാനം ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും. ഹൈദരാബാദില്‍നിന്ന് ദോഹയിലേക്ക് ഇതേദിവസം തന്നെയായിരിക്കും സേവനം. ദോഹ-മുംബൈ റൂട്ടില്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയുമായിരിക്കും. അതേസമയം മുംബൈയില്‍നിന്നും ദോഹയിലേക്ക് ആഴ്ചയില്‍ അഞ്ചു നേരിട്ടുള്ള സര്‍വീസുകളുണ്ടാകും. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വിമാനം. മുംബൈയില്‍നിന്നുള്ള വിമാന സര്‍വീസുകളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്കും 450 റിയാലിലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്. യാത്രക്ക് യോഗ്യരാണെന്ന് ഉറപ്പു വരുത്തേണ്ടതും മതിയായ രേഖകള്‍ ശരിയാക്കേണ്ടതും യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്നും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കാണില്ലെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


Latest Related News