Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഫ്ഗാൻ-താലിബാൻ സമാധാന ചർച്ചകൾ വെള്ളിയാഴ്ച ദോഹയിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് 

December 10, 2020

December 10, 2020

ദോഹ : താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ വെള്ളിയാഴ്ച പുനരാരംഭിക്കും.ചർച്ചയ്ക്കുള്ള നടപടിക്രമ ക്രമങ്ങൾ കുറിച്ച് ധാരണയിലെത്തിയ ശേഷമുള്ള അന്തിമ വ്യവസ്ഥകൾ അജണ്ട ചർച്ച ചെയ്യുന്നതിനായി ഇരുകക്ഷികളും കഴിഞ്ഞയാഴച മൂന്നു തവണ യോഗം ച്രന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തുടർന്ന് അഫ്ഗാൻ സർക്കാർ മുന്നോട്ടുവെച്ച ധാരണകളിൽ തീരുമാനമെടുക്കുന്നതിന് താലിബാൻ രണ്ടു ദിവസം കൂടി ആവശ്യപ്പെടുകയായിരുന്നുവെന്ന് പാക്കിസ്ഥാൻ റേഡിയോ റിപ്പോർട്ട് ചെയ്തു.

2012 സെപ്തംബർ 12ന് ദോഹയിൽ ചേർന്ന സമാധാന ചർച്ചയിൽ തടവുകാരെ പരസ്പരം മോചിപ്പിക്കാൻ ഇരു വിഭാഗവും ധാരണയിലെത്തിയിരുന്നു.2001 മുതൽ ആരംഭിച്ച അഫ്ഗാൻ-താലിബാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് ഖത്തറാണ് മാധ്യസ്ഥം വഹിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News