Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ ദോഹയിൽ

December 05, 2019

December 05, 2019

ദോഹ : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ദോഹയിൽ എത്തുന്നു. പരിസ്ഥിതി, ഭൂമി, വികസനം - പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ ഹരീഷ് വാസുദേവുമായി സംവദിക്കാൻ അടയാളം ഖത്തറും വണ്‍ ഇന്ത്യ അസോസിയേഷനും ചേർന്ന് അവസരമൊരുക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍, ക്വാറി ഖനനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍, വികസനം, മനുഷ്യാവകാശപ്രശ്നങ്ങള്‍, മറ്റു ജനകീയ വിഷയങ്ങള്‍, സാമൂഹ്യതാല്പര്യമുള്ള നിയമപ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളിൽ സുപരിചിതനാണ്  അഡ്വ. ഹരീഷ് വാസുദേവൻ.

ഡിസം. 6 ന് വൈകീട്ട് 5.30ന് വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഗള്‍ഫ് ടൈംസിലെ പത്രപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസ്, ചാലിയാര്‍ ദോഹയുടെ പ്രതിനിധി വി.സി. മഷ്ഹൂദ്, അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ് എന്നിവര്‍ സംസാരിക്കും .

ഡിസം. 6 ന് വൈകീട്ട് 5.30ന് വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഗള്‍ഫ് ടൈംസിലെ പത്രപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസ്, ചാലിയാര്‍ ദോഹയുടെ പ്രതിനിധി വി.സി. മഷ്ഹൂദ്, അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ് എന്നിവര്‍ സംസാരിക്കും


Latest Related News