Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തി, ഖത്തർ തൊഴിൽ മന്ത്രാലയം 314 കമ്പനികൾക്കെതിരെ നടപടി എടുത്തു

November 19, 2021

November 19, 2021

ദോഹ : തൊഴിൽ നിയമങ്ങൾ ലംഘിച്ച, തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കാതിരുന്ന 314 കമ്പനികൾക്ക് നേരെ നടപടി എടുത്ത് ഖത്തർ തൊഴിൽ മന്ത്രാലയം. ഒക്ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ തൊഴിൽ നിയമം ലംഘിച്ച കമ്പനികൾക്ക് നേരെയാണ് നടപടി എടുത്തത്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 66 പ്രകാരം തൊഴിലാളികൾക്ക് യഥാസമയം വേതനം നൽകേണ്ടതുണ്ട്. വിദേശതൊഴിലാളികളുടെ തൊഴിൽനിയമങ്ങളായ ലോ നമ്പർ 14, ലോ നമ്പർ 1 എന്നിവയും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ലംഘനങ്ങൾ അനുവദിക്കില്ലെന്നും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.


Latest Related News