Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇനി ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാം

February 12, 2022

February 12, 2022

ദോഹ : ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ, ബോട്ടുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ ഓൺലൈൻ ലേലത്തിലൂടെ വിൽക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. എബ്ദ ഡിജിറ്റൽ ടെക്‌നോളജി എന്ന സ്ഥാപനവുമായി കൈകോർത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. 'എംസദ്' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലേലം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. വെബ്സൈറ്റിലൂടെയും ലേലത്തിൽ പങ്കെടുക്കാം. 

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ മേൽനോട്ടമുള്ള ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ മേജർ ജനറൽ അലി സൽമാൻ അൽ മുഹന്നദിയാണ് ലേലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തെ കൂടുതൽ ശുചീകരിക്കാനും, അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരികെ ലഭിക്കണമെങ്കിൽ ആറുമാസത്തിനകം അപേക്ഷിക്കണമെന്നും മുഹന്നദി വ്യക്തമാക്കി. ഒന്നര മില്യനോളം ഉപഭോക്താക്കളുള്ള എംസദ് ആപ്പിലൂടെ വാഹനങ്ങൾ സ്വന്തമാക്കാൻ നിരവധി പേരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലേലത്തിൽ വെക്കുന്ന വാഹനങ്ങളുടെ നിറം, നിർമിച്ച തിയ്യതി മുതലായ വിവരങ്ങൾ ലേലത്തിന് മുൻപ് പ്രദർശിപ്പിക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് വാഹനങ്ങൾ നേരിട്ട് ചെന്ന് പരിശോധിക്കാനുള്ള അവസരവും ഒരുക്കും.


Latest Related News