Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പഞ്ചാബിൽ ആംആദ്‌മി ഭരണത്തിലേക്ക്, ഉത്തർപ്രദേശിൽ യോഗി സർക്കാരിന് ചരിത്ര നേട്ടം

March 10, 2022

March 10, 2022

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി  ആംആദ്‌മിക്ക് വൻ മുന്നേറ്റം.ഒടുവിൽ ഫലം വരുമ്പോൾ ആംആദ്‌മി മൃഗീയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.117 അംഗ നിയമസഭയിൽ ഒടുവിലത്തെ ഫലം അനുസരിച്ച് 88 സീറ്റുകളിൽ ആംആദ്‌മി മുന്നേറുകയാണ്.ബി.ജെ.പി അഞ്ച് സീറ്റുകളിൽ മുന്നേറുമ്പോൾ ഭരണത്തിലിരിക്കുന്ന കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് പഞ്ചാബിൽ നേരിടുന്നത്.

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ് നേരിട്ടത്.. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കോൺഗ്രസ് ക്യാപ്റ്റൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അതേസമയം,പഞ്ചാബിൽ നൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ആം ആദ്മി പാ‍ർട്ടി വക്താവ് പറഞ്ഞു.

ഉത്ത‍ർപ്രദേശിൽ 37 വ‍‍ർഷത്തിന് ശേഷമാണ് ഒരു പാർട്ടി അധികാരം നിലനി‍ർത്തുന്നത്,കോൺഗ്രസിനെ നാമാവശേഷമാക്കി ബിജെപിയുടെ യോഗി സർക്കാർ വൻ മുന്നേറ്റം തുടരുകയാണ്.ഒടുവിൽ ഫലം പുറത്തുവരുമ്പോൾ 303 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News