Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പ്രവാസികൾക്കും ആധാർ നിർബന്ധമാക്കുന്നു ,മൂന്നു മാസങ്ങൾക്കകം നടപ്പാക്കും

September 01, 2019

September 01, 2019

ന്യൂഡൽഹി : പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് പ്രതീക്ഷ.

അടുത്ത മൂന്നു മാസങ്ങള്‍ക്കകം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അജയ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സൗകര്യവും വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും അജയ് ഭൂഷണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഐ.ടി വകുപ്പ് പുറത്തിറക്കി.

എന്നാല്‍ നാട്ടിലെ ആധാര്‍ കേന്ദ്രങ്ങള്‍ക്കു പുറമെ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏർപ്പടുത്തണമെന്ന ആവശ്യം ശക്തമാണ്.ഗള്‍ഫ് നയതന്ത്ര കാര്യാലയങ്ങളിൽ ഈ സൗകര്യം ഒരുക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ അര്‍ഹത ഉണ്ടായിരുന്നില്ല.


Latest Related News