Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് ഇന്ന് ദോഹയിൽ പന്തുരുളും 

September 14, 2020

September 14, 2020

ദോഹ : 2020 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങള്‍ക്ക് ദോഹയിൽ ഇന്ന് തുടക്കമാവും.  ഗ്രൂപ് ഘട്ടം മുതല്‍ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിന് സമാപിക്കും.ഖത്തര്‍ മെഡിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച്‌ ഖത്തറിലെത്തുന്ന എല്ലാ ക്ലബുകളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷെന്‍റ കീഴില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്.സൗദി ക്ലബ് അല്‍ ഹിലാലിന്റെ  അഞ്ചു താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം  കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.അഞ്ചു താരങ്ങള്‍ക്കും ക്ലബ് മാനേജ്മെന്‍റ് അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ആതിഥേയ ക്ലബുകളിലൊന്നായ ദുഹൈല്‍ താരത്തിനും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 15ന് ഇറാഖി ക്ലബ് അല്‍ ശുര്‍തയുമായാണ് അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ആദ്യ മത്സരം. ലോകകപ്പിനുള്ള മൂന്നു സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ നാലു സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്ക് വേദിയാകുക.

വക്റയിലെ അല്‍ ജനൂബ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് നാലു സ്റ്റേഡിയങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.ഗ്രൂപ് 'എ'യില്‍ അല്‍ വഹ്ദ (യു.എ.ഇ), ഇറാഖ് പൊലീസ്, ഇറാനിലെ ഇസ്തിഖ്ലാല്‍, സൗദിയിലെ അല്‍ അഹ്ലി എന്നിവരാണ് ഖലീഫ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

ഗ്രൂപ് 'ബി'യില്‍ സൗദിയില്‍നിന്നുള്ള അല്‍ ഹിലാല്‍, യു.എ.ഇയില്‍നിന്നുള്ള ശബാബ് അല്‍ അഹ്ലി, ഉസ്ബക് ക്ലബായ പഖ്താകോര്‍, ഇറാനില്‍നിന്നുള്ള ശഹ്ര്‍ ഖൊദ്റോ എന്നിവര്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ കൊമ്ബുകോര്‍ക്കും.ഗ്രൂപ് 'സി'യില്‍ അല്‍ ദുഹൈല്‍ (ഖത്തര്‍), സൗദി അറേബ്യയില്‍നിന്നുള്ള അല്‍ തആവുന്‍, പെര്‍സെ പൊലീസ് (ഇറാന്‍), ഷാര്‍ജ (യു.എ.ഇ) എന്നിവര്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും മത്സരിക്കും.

സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഗ്രൂപ് 'ഡി' ടീമുകള്‍ മത്സരിക്കാനിറങ്ങും.അല്‍ സദ്ദ് ഖത്തര്‍, അല്‍ ഐന്‍ യു.എ.ഇ, ഇസ്ഫഹാന്‍ ഇറാന്‍, അല്‍ നസ്ര്‍ സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ് 'ഡി'യിലെ ടീമുകള്‍.2020ലെ എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗിെന്‍റ പശ്ചിമമേഖല മത്സരങ്ങള്‍ക്കാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്.ക്വാലാലംപുരില്‍ നടന്ന എ.എഫ്.സി യോഗത്തിലാണ് ഖത്തറിന്റെ ആതിഥേയത്വം സംബന്ധിച്ച്‌ അന്തിമ തീരുമാനമായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News