Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിശുദ്ധ റമദാനില്‍ ഖത്തറിലെ 900 പാര്‍ക്ക് വീണ്ടും തുറക്കും

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറിലെ പ്രമുഖ ഭക്ഷണ-വിനോദ കേന്ദ്രങ്ങളിലൊന്നായ 900 പാര്‍ക്ക് വീണ്ടും തുറക്കും. റംസാന്‍ മാസത്തിന്റെ ആദ്യ ദിനത്തിലായിരിക്കും പാര്‍ക്ക് തുറക്കുക. 

സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര പരിപാടികളുമായാണ് 900 പാര്‍ക്ക് തിരിച്ചെത്തുക. അല്‍ ഖസാര്‍ മെട്രോ സ്‌റ്റേഷനും ഇന്റര്‍കോണ്ടിനെന്റല്‍ ദോഹയ്ക്കും സമീപമാണ് 900 പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് നവംബര്‍ 11നായിരുന്നു 900 പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ലോകമെമ്പാടുമുള്ള വിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഖത്തറിലെ 20ലധികം റെസ്റ്റോറന്റുകളുള്ള ഭക്ഷണപ്രിയരുടെ ഹോട്ട്‌സ്‌പോട്ട് കൂടിയാണ് 900 പാര്‍ക്ക്. ഗെയിമിംഗ് സ്‌റ്റേഷനുകള്‍, ഫോട്ടോ ബൂത്ത് എന്നിവ കൂടി പാര്‍ക്കില്‍ ഉള്‍പ്പെടുന്നു.

ടിക്കറ്റെടുത്ത് വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ 2 വരെയുള്ള സമയത്ത് പാര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 25 റിയാലാണ് ഈടാക്കുക. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

 
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News