Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ 60 വയസിനു മേല്‍ പ്രായമുള്ളവരില്‍ പത്തില്‍ ഏഴു പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

March 29, 2021

March 29, 2021

ദോഹ: ഖത്തറിലെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. രാജ്യത്തെ 60 വയസിനു മേല്‍ പ്രായമുള്ളവരില്‍ പത്തില്‍ ഏഴു പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര വാക്‌സിനേഷന്‍ അപ്‌ഡേറ്റിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

ഖത്തറിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ 71.6 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചു. 70 വയസിനു മുകളഇല്‍ പ്രായമുള്ളവരില്‍ 72 ശതമാനം പേര്‍ക്കും, 80 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 71.6 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. 

കൂടാതെ ഖത്തറിലെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ ആകെ 740,309 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ മാത്രം 145,696 ഡോസുകളാണ് വിതരണം ചെയ്തത്. ഇതിന് മുമ്പത്തെ ആഴ്ച ഖത്തറില്‍ വിതരണം ചെയ്തത് 134,498 ഡോസുകളായിരുന്നു. 

ഖത്തറിലെ 16 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയുടെ 21.9 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്. 

അതേസമയം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അല്‍ വക്രയിലെ പുതിയ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചു. വാക്‌സിനേഷന്‍ ശേഷി വര്‍ധിപ്പിക്കാന്‍ അല്‍ വക്രയിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സഹായിക്കുമെന്നും എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെയും നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News