Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാല്‍പന്താവേശത്തില്‍ ഖത്തര്‍, അമീര്‍ കപ്പ് ഫൈനല്‍ നാളെ

May 11, 2023

May 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 51-ാമത് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനൊരുങ്ങി ഖത്തര്‍. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നാളെ കാല്‍പന്തുകളിയുടെ ആരവം ഉയരും. അല്‍ സദ്ദും അല്‍ അറബിയും തമ്മിലാണ് പോരാട്ടം.

ആവേശകരമായ ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരത്തിന് ശേഷമാണ് 18 തവണ അമീര്‍ കപ്പ് ജേതാക്കളായ അല്‍ സദ്ദും 8 തവണ ജേതാക്കളായ അല്‍ അറബിയും വെള്ളിയാഴ്ച അമീര്‍ കപ്പ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 2020ല്‍ അല്‍ സദ്ദും അല്‍ അറബിയും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് അല്‍ അറബിയെ പരാജയപ്പെടുത്തി അല്‍ സദ്ദ് ചാംപ്യന്മാരായി.

നാളെ വൈകീട്ട് 7 മണിക്കാണ് മത്സരം. മത്സരത്തിന് 3 മണിക്കുമുന്നേ കാണികളെത്തിയാല്‍ തിരക്ക് ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കാണികള്‍ക്കെത്താന്‍ സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷിതമായ ഗതാഗത ക്രമീകരണങ്ങളും പൂര്‍ത്തിയായി. വാഹനത്തിലെത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തോടു ചേര്‍ന്ന വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യം പ്രയോജനപ്പെടുത്താം. കര്‍വ ബസ്, ദോഹ മെട്രോ ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനവും കാണികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മത്സരത്തോടനുബന്ധിച്ച് പുലര്‍ച്ചെ 1വരെ മെട്രോ സര്‍വീസ് ലഭ്യമാകും. മിഷെറീബ് ഡൗണ്‍ടൗണ്‍ ദോഹയിലെ ബരാഹത് മിഷെറീബില്‍ അമീര്‍ കപ്പ് മത്സരം ഭീമന്‍ സ്‌ക്രീനില്‍ തല്‍സമയം കാണാനാകും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News