Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെത്തുന്ന താമസ വിസയിലല്ലാത്ത സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം,ഇന്ന് മുതൽ പ്രാബല്യത്തിൽ

October 03, 2022

October 03, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.50 റിയാലായിരിക്കും പ്രതിമാസ പ്രീമിയം.എല്ലാ തരം സന്ദർശക വിസകളിൽ വരുന്നവർക്കും ഇത് ബാധകമായിരിക്കും.

സന്ദർശക വിസയുടെ കാലാവധി ദീർഘിപ്പിക്കുന്നുണ്ടെങ്കിൽ അപ്പോഴും പ്രതിമാസം 50 റിയാൽ തോതിൽ പ്രീമിയം അടക്കേണ്ടി വരും.

ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.ഗസറ്റിൽ പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഇന്ന് മുതൽ ഖത്തറിലെത്തുന്ന എല്ലാ സന്ദർശകർക്കും ഇത് ബാധകമായിരിക്കും.അതേസമയം,താമസ വിസയിലുള്ളവർക്ക് നിയമം ബാധകമായിരിക്കില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News