Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അൽഷമാൽ റോഡിലുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു,അപകടത്തിൽപെട്ടത് ബംഗ്ലാദേശ് സ്വദേശികൾ

January 15, 2023

January 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ നാല്  ബംഗ്ലാദേശികൾ മരിച്ചതായി റിപ്പോർട്ട്.ഖത്തറിലെ ബംഗ്ളാദേശ് എംബസിയെ ഉദ്ദരിച്ച് ബംഗ്ളാദേശ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച വെളുപ്പിന് 5 മണിക്ക് അൽ ശമാൽ റോഡിലാണ് അപകടമുണ്ടായത്.മൗലവിബസാറിലെ മുഹമ്മദ് റാഹത്ത്, ബ്രാഹ്മണബാരിയയിലെ മുഹമ്മദ് സിറാജുൽ ഇസ്ലാം, നാരായൺഗഞ്ചിലെ മുഹമ്മദ് ഷക്കിൽ, മുഹമ്മദ് യൂസഫ് മതബ്ബാർ എന്നിവരാണ് മരിച്ചത്.മരിച്ചവരിൽ മുഹമ്മദ് റാഹത്തിനെ  ശനിയാഴ്ച ഖത്തറിലെ അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി, ബാക്കിയുള്ള മൂന്ന് പേരുടെ മൃതദേഹങ്ങൾ ദോഹ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോർട്ട് പ്രകാരം,ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഹൈവേയിൽ സ്വകാര്യ കാറിൽ ഇടിക്കുകയായിരുന്നു.രണ്ടു പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്.മരിച്ച മൂന്ന് പേരുടെ  മൃതദേഹങ്ങൾ ഉടൻ നാട്ടിലെ കുടുംബങ്ങൾക്ക് എത്തിക്കുമെന്ന് ഖത്തറിലെ ബംഗ്ലാദേശ് എംബസിയുടെ ചുമതലയുള്ള മുഹമ്മദ് മുസ്തഫിജുർ റഹ്മാൻ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News