Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
സ്വവർഗരതിക്ക് ശേഷം പണം കൊടുത്തില്ല,മലയാളി ശാസ്ത്രഞ്ജന്റെ മരണം കൊലപാതകം തന്നെ 

October 05, 2019

October 05, 2019

ചെന്നൈ : തൃശൂർ സ്വദേശിയും ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ (എൻ.ആർ.എസ്.സി.) ശാസ്ത്ര‍ജഞനുമായ എസ്. സുരേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സ്വവർഗരതിക്കു ശേഷം പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുരേഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമീർപേട്ടിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39)യാണ് പോലീസ് കഴിഞ്ഞ ദിവസം  അറസ്റ്റുചെയ്തത്.

അമ്പത്തിയാറുകാരനായ സുരേഷ്  20 വർഷമായി എൻ.ആർ.എസ്.എ.യിൽ ജോലിചെയ്യുകയായിരുന്നു. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ കുടുംബം ചെന്നൈയിലാണ്.

ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലെത്തുന്നത് പതിവായി. സ്വവർഗരതിയിൽ ഏർപെട്ട ശേഷം ശ്രീനിവാസ് പണത്തിന് ആവശ്യപ്പെടുകയും നൽകാത്തതിനാൽ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് ശ്രീനിവാസ്  സുരേഷിനെ കൊല്ലാൻ തീരുമാനിച്ചത്. വാക്‌തർക്കത്തിനിടെ സുരേഷിനെ കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.


Latest Related News