Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ബിഹാർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു 

March 22, 2020

March 22, 2020

ദോഹ: കോവിഡ്‌ ബാധിച്ച് ബിഹാറില്‍ ഇന്ന് (ഞായറാഴ്ച്ച) മരണപ്പെട്ടയാള്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്ത വ്യക്തിയാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ബിഹാറില്‍ ആദ്യത്തെ കോവിഡ്‌ മരണമാണ് ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത്.

കോവിഡ്‌ മൂലം ഇന്ത്യയില്‍ മരണപ്പെട്ട ആറു പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് പാട്നയില്‍ ഇന്ന് മരണപ്പെട്ട 38 കാരനായ സൈഫ് അലി. വൃക്ക സംബന്ധമായ രോഗത്തിനാണ്‌ സൈഫ് അലിയെ പാട്നയിലുള്ള ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

ഖത്തറില്‍ ഭൂരിപക്ഷം കൊറോണ വൈറസ്‌ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തത് ഇന്ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നാണ്..ശനിയാഴ്ച ഖത്തറിൽ പതിനൊന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 481 ആയി. 17 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News