Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഫുട്‍ബോൾ ലോകകപ്പ് : കാണികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ 3000 ബസ്സുകൾ

January 23, 2022

January 23, 2022

ദോഹ : ഈ വർഷം നവംബറിൽ ഖത്തർ വേദിയാവുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ ഗതാഗതത്തിനായി മൂവായിരത്തോളം ബസുകൾ ഒരുക്കുമെന്ന് സുപ്രീം കമ്മിറ്റി മൊബിലിറ്റി ഡയറക്ടർ താനി അൽ സറാ അറിയിച്ചു. ഇവയിൽ 25 ശതമാനം ബസ്സുകളും പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുകയെന്നും, ശേഷിക്കുന്ന ബസ്സുകളും പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ഒരുക്കുന്നതെന്നും താനി കൂട്ടിച്ചേർത്തു. 

ആകെ ഒരുങ്ങുന്ന മൂവായിരം ബസ്സുകളിൽ ആയിരത്തോളം ബസുകൾ ട്രയൽ റൺ നടത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തർ റേഡിയോയിലെ പരിപാടിക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമപ്രതിനിധികൾക്കും, ലോകകപ്പുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും, കാണികൾക്കും ഈ ബസുകളിൽ യാത്ര ചെയ്യാം. മത്സരത്തിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് യാത്ര തീർത്തും സൗജന്യമായിരിക്കും. ദോഹയിലും, സ്റ്റേഡിയങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളിലും ഈ ബസ്സുകളുടെ സേവനം ലഭ്യമാവും. എട്ട് ആളുകളെ ഉൾകൊള്ളുന്ന മിനി ബസ്സുകളും, 20 സീറ്റുള്ളവയും, 36 സീറ്റുള്ളവയുമാണ് ലോകകപ്പിനായി നിരത്തിലിറങ്ങുന്നത്. ഏപ്രിൽ അവസാനം ആവുമ്പോഴേക്കും മുഴുവൻ ബസ്സുകളും സജ്ജമാകുമെന്നും സുപ്രീം കമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Latest Related News