Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
3-2-1 ഒബ്സ്റ്റാക്കിള്‍ ചലഞ്ചിന് തുടക്കമായി

April 07, 2023

April 07, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: 3-2-1 ഒബിസ്റ്റാക്കിള്‍ ചലഞ്ച് 2023 ന് തുടക്കമായി. ഈദുൽ ഫിത്വർ ഒഴികെ ഏപ്രില്‍ 23 വരെ എല്ലാ ദിവസവും പരിപാടി നടക്കും. ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടി ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗേറ്റ്സ് 16ലും 17ലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

3-2-1 ഒബ്സ്റ്റാക്കിള്‍ ചലഞ്ച് രസകരമായ ഔട്ട്ഡോര്‍ ആക്റ്റിവിറ്റിയാണെന്നും കുടുംബാംഗങ്ങള്‍ക്ക് വ്യായാമം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികളുടെ ഒബ്സ്റ്റാക്കിള്‍ കോഴ്സിന് കീഴില് റോപ്പ് സ്വിംഗ്, ജമ്പ് പോള്‍, റിംഗ് സ്വിംഗ്, ടയര്‍ റണ്‍, മങ്കി ബാറുകള്‍, ആംഗിള്‍ഡ് ലാഡര്‍, ക്ലൈംബിംഗ് റോപ്പ് എന്നിവ ഉള്‍പ്പെടുന്നു.

ഒബ്സ്റ്റിക്കള്‍ ചലഞ്ചില്‍ സൗജന്യമായി പങ്കെടുക്കാന്‍ qm.org.qa വഴി രജിസ്റ്റര്‍ ചെയ്യണം. വൈകീട്ട് 7 മുതല്‍ 11 മണി വരെയായിരിക്കും പരിപാടി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News