Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 238 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,രാജ്യം അതീവ ജാഗ്രതയിൽ 

March 12, 2020

March 12, 2020

ദോഹ : ഖത്തറിൽ  കൂടുതൽ ആശങ്ക പടർത്തി 238 പേർക്ക് കൂടി പുതുതായി  കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 262 ആയി..പുതുതായി രോഗം ബാധിച്ച മുഴുവൻ പേരും പ്രവാസികളാണെന്നും ഒരേ താമസ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച മൂന്നു പേരിൽ നിന്നുമാണ് ഇത്രയും ഉയർന്ന തോതിൽ രോഗബാധ പടർന്നുപിടിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ വരെ ഖത്തറിൽ 24 പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 

പുതുതായി രോഗം ബാധിച്ചവർ നേരത്തെ വൈറസ് ബാധയേറ്റ മൂന്നു വിദേശികളുമായി സമ്പർക്കം പുലർത്തിയവരാണ്. ഇവർ ഒരേ റെസിഡൻഷ്യൽ കോംപ്ലക്സിൽ താമസിച്ചിരുന്നവരുമാണ്.തുടക്കത്തിൽ സ്വദേശികളിൽ മാത്രം സ്ഥിരീകരിച്ചിരുന്ന കോവിഡ് 19 പ്രവാസി സമൂഹത്തിൽ കൂടി വ്യാപകമായതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ യാത്രാവിലക്ക് ഏർപെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വിലക്ക് ഇനിയും ഏറെക്കാലം തുടരാനാണ് സാധ്യത.


Latest Related News