Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നമ്മുടെ ഐക്യമാണ് ശക്തിയുടെ ഉറവിടം,2022 ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം പുറത്തിറക്കി

October 23, 2022

October 23, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ :ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘാഷങ്ങൾക്കുള്ള മുദ്രാവാക്യം സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽ താനി പുറത്തിറക്കി. 'നമ്മുടെ ഐക്യമാണ്  ശക്തിയുടെ ഉറവിടം'എന്നർത്ഥം വരുന്ന വഹ്ദതുന മസ്ദർ ഖുവാതിന  എന്ന വാക്യത്തെ  മുൻനിർത്തിയായിരിക്കും ഖത്തർ അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദേശീയദിനം ആഘോഷിക്കുക.

കഴിഞ്ഞ ദിവസം ഉംസലാൽ മുഹമ്മദ് ഹെറിറ്റേജിൽ നടന്ന പരിപാടിയിലാണ്  മുദ്രാവാക്യം പുറത്തിറക്കിയത്.

ശൂറ കൗൺസിലിന്റെ 50-ാമത് സെഷന്റെ ഉദ്ഘാടന വേളയിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണിയാണ് ഈ മുദ്രാവാക്യത്തിന് പ്രചോദനമായത്.
ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്കിടെ നടക്കുന്ന ഇത്തവണത്തെ ഖത്തർ ദേശീയ ദിനം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫുട്‍ബോൾ ആരാധകരെ സാക്ഷിയാക്കിയാണ് രാജ്യം ഇത്തവണ ആഘോഷിക്കുക.ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News