Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
2022 ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, കരിപ്പൂരിന് ഇത്തവണയും ഇടമില്ല

November 01, 2021

November 01, 2021

ഡൽഹി : വരും വർഷം ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷകൾ സമർപ്പിച്ചുതുടങ്ങാമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് തീർത്തും ഡിജിറ്റലായിട്ടാണ് ഇത്തവണ അപേക്ഷകൾ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, ഇത്തവണയും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിലെ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ തവണ 21 കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ കേവലം 10 കേന്ദ്രങ്ങളിലാണ് എംബാർക്കേഷൻ സൗകര്യമുള്ളത്. കേരളത്തിൽ നിന്നും കൊച്ചി മാത്രമാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടത്. ഏറ്റവുമധികം യാത്രക്കാർ ഹജ്ജിന് രജിസ്റ്റർ ചെയ്യുന്നത് മലബാർ മേഖലയിൽ നിന്നാണെങ്കിലും പതിവ് വിവേചനം കേന്ദ്രം പുറത്തെടുത്തതിനാലാണ് കരിപ്പൂർ ലിസ്റ്റിൽ ഉൾപ്പെടാത്തത് എന്ന് ആക്ഷേപമുയരുന്നുണ്ട്. വലിയ വിമാനങ്ങളെ കരിപ്പൂർ വിമാനത്താവളം ഉൾകൊള്ളില്ലെന്ന വിചിത്രവാദമാണ് അധികൃതർ ഉന്നയിക്കുന്നത്. 2022 ജനുവരി 31 വരെ ഫോൺ മാർഗമോ മറ്റ് ഓൺലൈൻ രീതികളിലൂടെയോ അപേക്ഷ നൽകാമെന്നും കേന്ദ്രം അറിയിച്ചു.


Latest Related News